Monday, June 17, 2019 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.59 PM

പാട്ടു പുസ്തകത്തിലൂടെ കൈവിരലുകള്‍ തൊട്ടുകൊണ്ട് ശ്രീക്കുട്ടി പാടി... കേട്ടവര്‍ കേട്ടവര്‍ ലൈക്കടിച്ചു...

uploads/news/2019/06/314328/viral-song.jpg

സോഷ്യല്‍ മീഡിയ പ്രശസ്തരാക്കിയ നിരവധിപ്പേര്‍ നമുക്കിടയിലുണ്ട്. അതിലേറെയും ഗായകരാണ്. ഇത്തരത്തില്‍ പ്രശസ്തരായ നിരവധിപ്പേര്‍ക്കും ഉയര്‍ച്ചയുടെ പടവുകള്‍ തേടിയെത്തിയിട്ടുമുണ്ട്.

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ അടുത്തിടെ പരിചയപ്പെടുത്തിയ ഒരു കൊച്ചു ഗായികയിലേയ്ക്ക്....

ശ്രീക്കുട്ടി, ജയറാം, സുരേഷ് ഗോപി കൂട്ടുകെട്ടും ഒപ്പം മഞ്ജുവാര്യരുടെ അഭിനയമികവും കൊണ്ട് ശ്രദ്ധേയമായ 'സമ്മര്‍ ഇന്‍ ബത്‌ലഹേം' എന്ന ചിത്രത്തിലെ 'ചൂളമടിച്ചു കറങ്ങി നടക്കും' എന്ന ഗാനമാണ് ഈ കൊച്ചു പെണ്‍കുട്ടി അതി മനോഹരമായി പാടിയിരിക്കുന്നത്. കേട്ടാല്‍ ആര്‍ക്കും ലൈക്കടിക്കാതെ പോകാന്‍ കഴിയില്ല. അത്ര മനോഹരം. മലയാളികള്‍ ഹൃദയത്തിലേറ്റിയ ഗാനം, ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം പകര്‍ന്നഗാനം പാടിയത് കെ.എസ് ചിത്രയാണ്.

എല്ലാവരും ചെയ്യും പോലെ പാട്ടിന്റെ തുടക്കത്തിലല്ല ശ്രീക്കുട്ടിയുടെ പാട്ടിന്റെ തുടക്കം എന്നതും ശ്രദ്ധേയമാണ്. തന്റെ പാട്ടു പുസ്തകത്തിലൂടെ കൈവിരലുകള്‍ തൊട്ടുകൊണ്ട് 'മയിലാഞ്ചിക്കുന്നിന്‍ മേലെ വെയില്‍കായും മാടത്തത്തേ..' എന്ന ഭാഗത്തു നിന്നാണ് ശ്രീക്കുട്ടി പാടിത്തുടങ്ങുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW