Monday, June 17, 2019 Last Updated 9 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 01.19 PM

സീരിസ് ക്ലിക്ക് ആയി: ചെര്‍ണോബിലിലേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്ക്; സ്വന്തമായി സീരിസ് ഇറക്കി അമേരിക്കയ്ക്ക് മറുപടി കൊടുക്കാനൊരുങ്ങി റഷ്യ

Chernobyl

സോവിയേറ്റ് യുണിയന്റെ ചരിത്രത്തിലേ ഏറ്റവും വലിയ ദുരന്തം നടന്ന ചെര്‍ണോബിലിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്. എച്ബിഒയില്‍ തരംഗമായിരിക്കുന്ന ചെര്‍ണോബില്‍ സീരിസാണ് ഇതിന് പ്രധാന കാരണം. 1986 ഏപ്രില്‍ 26നുണ്ടായ സ്‌ഫോടനത്തേ തുടര്‍ന്ന് പിപ്രിയാത്ത് നഗരം ഒഴിപ്പിക്കുകയും ചെയ്തു.

വളരെ പെട്ടന്ന് ഐഎംഡിബിയില്‍ 9.6 റേറ്റിങ്ങാണ് ചെര്‍ണോബിലിന് ലഭിച്ചിരിക്കുന്നത്. ഇങ്ങ് കേരളത്തില്‍ വരെ ചെര്‍ണോബില്‍ തരംഗം അലയടിച്ചിരുന്നു. ഇതോടെ ദുരന്തം നടന്ന സ്ഥലം കാണുന്നതിന് വേണ്ടി നിരവധി വിനോദ സഞ്ചാരികളാണ് അങ്ങോട്ടേക്ക് എത്തുന്നത്. ദുരന്തം നടന്ന സമയത്ത് ചെര്‍ണോബില്‍ സോവിയേറ്റ് യുണിയന്റെ ഭാഗമായിരുന്നുവെങ്കിലും ഇന്ന് അത് നിലനില്‍ക്കുന്നത് യുക്രൈയിന്റെ ഭാഗമായാണ്.

2018 മെയിലുണ്ടായിരുന്നതിനേക്കാള്‍ 30 ശതമാനം വര്‍ദ്ധനവാണ് 2019 മെയിലുണ്ടായിരിക്കുന്നതെന്ന് സോളോ ഈസ്റ്റ് എന്ന ട്രാവലിങ് ഏജന്‍സിയുടെ ഡയറക്ടറായ സെര്‍ജി ഇവാന്‍ചുക് പറയുന്നത്. ഇതിന് പുറമെ കുറച്ചുമാസത്തേക്ക് ബുക്കിങ്ങുകളിലും വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദുരന്തം നടന്ന് 33 വര്‍ഷം കഴിഞ്ഞിട്ടുണ്ടെങ്കിലും പവര്‍ പ്ലാന്റിന് അടുത്തേക്ക് പ്രവേശിക്കുന്നതിന് വിനോദസഞ്ചാരികള്‍ക്ക് അനുവാദമില്ല. ആണവവികിരണം ഇപ്പോഴും തുടരുന്നതിനാലാണ് അങ്ങോട്ടേക്ക് കടത്തിവിടാത്തത്. സന്ദര്‍ശനത്തിന്റെ ഭാഗമായി മനുഷ്യവാസമില്ലാത്ത പിപ്രിയാത്ത് നഗരം വരെയാണ് ടൂറിസ്റ്റുകള്‍ക്ക് പ്രവേശനമുള്ളത്.

അതേസമയം, ചെര്‍ണോബില്‍ ഹിറ്റായതിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് ഏറ്റ ക്ഷീണം മാറ്റുവാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ. അമേരിക്കയുടെ ഗൂഡാലോചനയുടെ ഭാഗമായാണ് തങ്ങളെ കുറ്റപ്പെടുത്തി സീരിസ് എടുത്തത് എന്നാണ് അവരുടെ വാദം. അന്നത്തെ സംഭവം എന്താണെന്ന് എന്ന് വെളിപ്പെടുത്തുന്ന സീരിസുമായി റഷ്യ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Wednesday 12 Jun 2019 01.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW