Sunday, June 16, 2019 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 01.52 PM

ചുട്ടുപൊള്ളി വടക്കേ ഇന്ത്യ; മൂന്നു പതിറ്റാണ്ട് കണ്ട ഏറ്റവും വലിയ ഉഷ്ണക്കാറ്റ്

uploads/news/2019/06/314335/heatwave-in-north.jpg

ന്യൂഡല്‍ഹി: കേരളത്തില്‍ കടുത്ത മഴയും കടല്‍ക്ഷോഭവും നിറയുമ്പോള്‍ കനത്ത ചൂടില്‍ ഉരുകി ഉത്തരേന്ത്യ. മൂന്ന് പതിറ്റാണ്ട് കണ്ട ഏറ്റവും വലിയ ചൂടാണ് ഉത്തരേന്ത്യയില്‍ ഇക്കൊല്ലം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉഷ്ണക്കാറ്റില്‍ നൂറുകണക്കിന് ആളുകള്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ ആശുപത്രിയില്‍ ആവുകയും ചെയ്തിട്ടുണ്ട്.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ താപനില 48 ഡിഗ്രിയില്‍ അധികാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന് പുറമെ രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ചൂട് കനക്കുമെന്നും വിലയിരുത്തുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലെ പലഭാഗങ്ങളിലും 45 ഡിഗ്രി താപനില കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചരിത്രത്തില്‍ ഏറ്റവും ചൂടേറിയ രണ്ടാമത്തെ തവണയാണിത്്. 1991ലായിരുന്നു ആദ്യത്തേത്. എന്നാല്‍ അന്നത്തേക്കാള്‍ മൂന്നുമടങ്ങ് ചൂടുകൂടുതലാണ് ഇന്നുള്ളത്. ഉത്തരേന്ത്യയുടെ വിവിധ നദികളും വറ്റി വരണ്ട അവസ്ഥയിലാണുള്ളത്. ചൂട് ഉയര്‍ന്നതോടെ പലയിടങ്ങളിലും വൈദ്യുതി ഉപയോഗവും വര്‍ദ്ധിച്ചിട്ടുണ്ട്.

Ads by Google
Wednesday 12 Jun 2019 01.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW