Sunday, July 21, 2019 Last Updated 17 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.35 AM

കേരള മീഡിയ അക്കാഡമി ഡിപ്ലോമ; 22 വരെ അപേക്ഷിക്കാം

കൊച്ചി: കേരള മീഡിയ അക്കാഡമിയുടെ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കമ്യൂണിക്കേഷനിലെ ജേണലിസം കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക്‌ റിലേഷന്‍സ്‌ അഡ്വര്‍ടൈസിങ്‌ എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക്‌ അപേക്ഷിക്കാനുള്ള തീയതി 22 വരെ നീട്ടി.
അപേക്ഷ നല്‍കിയവര്‍ക്കായി 29-നു പ്രവേശനപരീക്ഷ നടത്തും. അപേക്ഷാ ഫോറവും പ്രോസ്‌പെക്‌ടസും മീഡിയ അക്കാഡമിയുടെ www.keralameidaacaedmy.org എന്ന വെബ്‌സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യാം. അപേക്ഷാ ഫീസ്‌ 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക്‌ 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാഡമി എന്ന പേരില്‍ എറണാകുളം സര്‍വീസ്‌ ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റായി നല്‍കണം. ഫീസ്‌ നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല.
പൂരിപ്പിച്ച അപേക്ഷാ 22നു വൈകിട്ട്‌ അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാഡമി, കാക്കനാട്‌, കൊച്ചി-30 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0484 2422275, 0484 2422068. ഇ-മെയില്‍: keralameidaacaed-my.gov@gmail.com
ഹാള്‍ ടിക്കറ്റുകള്‍ തപാല്‍ മാര്‍ഗം അയയ്‌ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കൊച്ചി കേന്ദ്രം- 0484-2422275, 2422068 (ഡോ.എം. ശങ്കര്‍ ഡയറക്‌ടര്‍, ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കമ്യൂണിക്കേഷന്‍), കോഴിക്കോട്‌-9388533920 (ഹേമലത), 9388959192 (ബി. ശ്രീജ) കൊല്ലം- 9633525585 (അനീഷ്‌ എം.ഡി).

Ads by Google
Saturday 15 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW