Sunday, July 21, 2019 Last Updated 19 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.28 AM

നാളെ മെഡിക്കല്‍ സമരം: ആശുപത്രികള്‍ സ്‌തംഭിക്കും

uploads/news/2019/06/315210/k4.jpg

തിരുവനന്തപുരം: ബംഗാളില്‍ ഡോക്‌ടര്‍മാര്‍ക്കു നേരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ചു നാളെ രാജ്യവ്യാപകമായി ഐ.എ.എയുടെ നേതൃത്വത്തില്‍ ഡോക്‌ടര്‍മാര്‍ പണിമുടക്കും. സമരത്തില്‍ സംസ്‌ഥാനത്തെ മുഴുവന്‍ ഡോക്‌ടര്‍മാരും, മെഡിക്കല്‍ വിദ്യാര്‍ഥികളും പങ്കെടുക്കുമെന്നു ഐ.എ.എ. അറിയിച്ചു.
കൊല്‍ക്കത്തയില്‍ അതീവ ഗുരുതരാവസ്‌ഥയില്‍ എത്തിയ യുവഡോക്‌ടറെ 200-ല്‍ അധികം പേര്‍ മര്‍ദ്ദിച്ച്‌ അവശനാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചാണു സമരം. ഇന്ത്യയിലുടനീളം വിവിധ സ്‌ഥലങ്ങളില്‍ ആശുപത്രി ആക്രമണങ്ങളും, ഡോക്‌ടര്‍മാര്‍ക്കെതിരേയും രോഗികള്‍ക്കുക്കെതിരേയുമുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. ഇതു നിയന്ത്രിക്കാന്‍ കേന്ദ്ര ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കണമെന്നാണു ഐ.എം.എയുടെ പ്രധാന ആവശ്യം.
നാളെ രാവിലെ ആറുമണിമുതല്‍ ചൊവ്വാഴ്‌ച രാവിലെ ആറുമണിവരെ 24 മണിക്കൂറാണു സമരം. സമരത്തില്‍ നിന്നും അത്യാഹിത വിഭാഗത്തേയും മറ്റ്‌ എമര്‍ജന്‍സി വിഭാഗങ്ങളേയും ഒഴിവാക്കിയിട്ടുണ്ട്‌. സമരത്തിന്റെ ഭാഗമായി രാവിലെ 10 മണിക്ക്‌ രാജ്‌ഭവനിലേക്ക്‌ ഡോക്‌ടര്‍മാര്‍ പ്രകടനം നടത്തും. ജില്ലാ ആസ്‌ഥാനങ്ങളിലും ആശുപത്രികളിലും, മെഡിക്കല്‍ കോളേജുകളിലും, പ്രകടന പരമ്പരകള്‍ ഉണ്ടായിരിക്കും. ആധുനിക വൈദ്യശാസ്‌ത്ര രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം സംഘടനകളും സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

Ads by Google
Sunday 16 Jun 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW