Sunday, July 21, 2019 Last Updated 19 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.28 AM

കെ.എസ്‌.ആര്‍.ടി.സി. ബസും കോണ്‍ക്രീറ്റ്‌ മിക്‌സര്‍ ലോറിയും കൂട്ടിയിടിച്ചു കത്തി; 20 പേര്‍ക്കു പരുക്ക്‌

uploads/news/2019/06/315211/k5.jpg

കൊട്ടാരക്കര: എം.സി. റോഡില്‍ വയ്‌ക്കലില്‍ കെ.എസ്‌.ആര്‍.ടി.സി. ബസും കോണ്‍ക്രീറ്റ്‌ മിക്‌സര്‍ ലോറിയും കൂട്ടിയിടിച്ച്‌ 20 പേര്‍ക്കു പരുക്ക്‌, ബസും ലോറിയും കത്തി നശിച്ചു. വാളകത്തിനും ആയൂരിനുമിടയില്‍ വയ്‌ക്കല്‍ എം.എം.എസ്‌. സ്‌കൂളിന്‌ സമീപം ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.40-നായിരുന്നു അപകടം.
കൊട്ടാരക്കരയില്‍നിന്നു തിരുവനന്തപുരത്തേക്കു പോയ കിളിമാനൂര്‍ ഡിപ്പോയിലെ ഫാസ്‌റ്റ്‌പാസഞ്ചര്‍ ബസ്‌ ഇ.കെ.കെ. ഗ്രൂപ്പിന്റെ കോണ്‍ക്രീറ്റ്‌ റെഡി മിക്‌സ്‌ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ലോറിയുടെ ഡീസല്‍ ടാങ്കില്‍ ബസിടിച്ചുതകര്‍ന്നാണു തീപിടിച്ചത്‌. ബസ്‌ കണ്ടക്‌ടറുടെ അവസരോചിതമായ ഇടപെടല്‍മൂലമാണു യാത്രക്കാരെ വന്‍ ദുരന്തത്തില്‍നിന്നു രക്ഷിക്കാനായത്‌. റോഡിന്റെ ഇടതുവശത്ത്‌ കണ്‍സ്‌ട്രക്‌ഷന്‍ ലോറികള്‍ പാര്‍ക്ക്‌ ചെയ്യുന്ന മൈതാനത്തുനിന്ന്‌ അശ്രദ്ധമായി റോഡിലേക്ക്‌ ലോറി ഓടിച്ചുകയറ്റുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു.
അപകടത്തെത്തുടര്‍ന്ന്‌ എം.സി. റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ബസും ലോറിയും മാറ്റിയശേഷമാണു ഗതാഗതം പുന:രാരംഭിച്ചത്‌.
പൊള്ളലേറ്റ കെ.എസ്‌.ആര്‍.ടി.സി. ഡ്രൈവര്‍ പ്രകാശ്‌ (50), കണ്ടക്‌ടര്‍ മടവൂര്‍ പള്ളിയ്‌ക്കല്‍ സ്വദേശി സജി (38) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും ലോറി ഡ്രൈവര്‍ ആലപ്പുഴ സ്വദേശി രാജേന്ദ്ര(62)നെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശി സൂരജ്‌ (34), ചടയമംഗലം സ്വദേശി ജാസ്‌മിന്‍ (22), അഞ്ചല്‍ സ്വദേശി ഷറഫുദീന്‍ (65) ചടയമംഗലം, മുല്ലശേരില്‍ വീട്ടില്‍ രശ്‌മി (43), ചടയമംഗലം ഇടവക്കോട്‌ മേപുറത്ത്‌ വീട്ടില്‍ അനീഷ്‌ (20), കൈലാസമുക്ക്‌ രാജമന്ദിരം കൃഷ്‌ണകുമാരി (33), ചടയമംഗലം, മേപുറത്തു വീട്ടില്‍ ബേബി (62), പട്ടാഴി പന്തപ്ലാവ്‌ മുല്ലക്കര വീട്ടില്‍ ജോസ്‌ന ജോണ്‍ (25), കൊല്ലം കടപ്പാക്കട ഉളിയകോവില്‍ സാഗര്‍ നഗര്‍ രേവതിയില്‍ ഡോ.അനില (30), നിലമേല്‍ തട്ടത്തുമല അമൃതശൈലത്തില്‍ മിനി (38), കുണ്ടറ മുളവന കവുങ്കണത്തില്‍ എന്‍.രാജി (50), ചടയമംഗലം മേപ്പുറത്തു വീട്ടില്‍ രജിത (33), അഞ്ചല്‍ ബീനാ നിവാസില്‍ വിദ്യ (18) പ്രാക്കുളം അഖില്‍ നിവാസില്‍ വി.അഖില്‍ (20), ആറ്റിങ്ങല്‍ ബിനാ നിവാസില്‍ ബീന (42), ചടയമംഗലം മുല്ലശേരി വീട്ടില്‍ എ.ആര്‍. ആര്യ (20), ലോറി ക്ലീനര്‍ ബംഗാള്‍ സ്വദേശി ഇ. കുരിക്കുന്ന റാവു(22) എന്നിവര്‍ക്കാണു പരുക്കേറ്റത്‌.
വിവരമറിഞ്ഞ്‌ കൊട്ടാരക്കര പോലീസും ഹൈവേ പട്രോളിങ്‌ സംഘവും സ്‌ഥലത്തെത്തി. തീ ആളിക്കത്തുന്നതിനാല്‍ ആദ്യം ആര്‍ക്കും അടുത്തെത്താന്‍ കഴിഞ്ഞില്ല. കൊട്ടാരക്കര, കടയ്‌ക്കല്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയെ അഞ്ചുയൂണിറ്റ്‌ ഫയര്‍ഫോഴ്‌സ് സംഘം രണ്ടു മണിക്കൂറിലേറെ ശ്രമിച്ചാണ്‌ തീയണച്ചത്‌.

Ads by Google
Sunday 16 Jun 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW