Tuesday, July 16, 2019 Last Updated 22 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.28 AM

തിരോധാനം, മാപ്പു പറഞ്ഞ്‌ മടക്കം...

uploads/news/2019/06/315213/k7.jpg

കൊച്ചി : "മനസ്‌ നഷ്‌ടപ്പെടുമെന്നായപ്പോഴാണു യാത്ര പോയത്‌. എല്ലാവരെയും വിഷമിപ്പിച്ചതിനു മാപ്പ്‌"... കൊച്ചിയില്‍ നിന്നു കാണാതായ സി.ഐ. നവാസ്‌ ഇന്നലെ പോലീസ്‌ കണ്ടെത്തിയതിനെത്തുടര്‍ന്നു നാട്ടിലേക്കു മടങ്ങുംവഴി ഫെയ്‌സ്‌ബുക്കില്‍ കുറിച്ച വരികളാണിത്‌.
തന്നെ കാണാനില്ലെന്നു പറഞ്ഞു മാധ്യമങ്ങളും പോലീസും ഉയര്‍ത്തിയ ആശങ്കകളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ്‌ ഇന്നലെ പുലര്‍ച്ചെ നവാസ്‌ പറഞ്ഞത്‌. തലേന്ന്‌ അര്‍ധരാത്രിയോടെ സുഹൃത്തിന്റെ ഫോണിലേക്കു നവാസ്‌ വിളിച്ചിരുന്നു. തിരിച്ചെത്തുമെന്ന സൂചന പോലീസിനു കിട്ടിയത്‌ ഇതോടെയാണ്‌. തല്‍ക്കാലം മാറിനില്‍ക്കുന്നുവെന്ന സന്ദേശമാണ്‌ ബന്ധുക്കള്‍ക്കും നവാസ്‌ നല്‍കിയിരുന്നത്‌. പത്തുദിവസത്തോളം സ്‌ഥലത്തുണ്ടാകില്ലെന്ന സൂചന നല്‍കി മരുമകനു സന്ദേശമയച്ചശേഷം തേവരയിലെ എ.ടി.എമ്മില്‍നിന്നു പതിനായിരം രൂപയും എടുത്തായിരുന്നു യാത്ര. അന്ന്‌ പുലര്‍ച്ചെ കായംകുളത്തു നവാസിനെ കണ്ടവരുണ്ട്‌. പിന്നീട്‌ ഫോണ്‍ സ്വിച്ച്‌ ഓഫായി. ഇതോടെ പോലീസിന്റെ അന്വേഷണം വഴിമുട്ടി. തുടര്‍ന്നാണു രാമേശ്വരത്തേക്കു തിരിച്ചത്‌.
ഇതിനിടെ, കഠിനമായ മാനസികപീഡനമാണ്‌ നവാസിനു മേലുദ്യോഗസ്‌ഥരില്‍ നിന്നുണ്ടായതെന്ന്‌ ആരോപിച്ച്‌ ഭാര്യ ആരിഫ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ നവാസിന്റെ ഔദ്യോഗിക ജീവിതത്തിലെ നന്മകള്‍ പങ്കുവച്ചു. നവാസിനു പിന്തുണയുമായി നാട്ടില്‍ ഫ്‌ളക്‌സുകളും ഉയര്‍ത്തിയിരുന്നു.

Ads by Google
Sunday 16 Jun 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW