Sunday, July 21, 2019 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.52 AM

അഖണ്ഡത സംരക്ഷിക്കുന്നത്‌ സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്‌ഥരുടെ നീതിബോധം: മാര്‍ പെരുന്തോട്ടം

uploads/news/2019/06/315242/v4.jpg

പാലാ: സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്‌ഥരുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും നീതിബോധവുമാണു രാജ്യത്തിന്റെ അഖണ്‌ഡത കാത്തുസൂക്ഷിക്കുന്നതെന്നു ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. പാലാ സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ വിജയദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം. ഇന്റര്‍വ്യൂവില്‍ അഖിലേന്ത്യാ അടിസ്‌ഥാനത്തില്‍ കൂടുതല്‍ മാര്‍ക്ക്‌ നേടിയ ആര്യ ആര്‍. നായര്‍ക്ക്‌ പ്രത്യേക ഉപഹാരം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. നല്‍കി. മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍ വിജയികളെ ആദരിച്ചു.
ഡോ. സിറിയക്ക്‌ തോമസ്‌ സ്‌കോളര്‍ഷിപ്പ്‌ വിതരണം ചെയ്‌തു. പ്രിന്‍സിപ്പല്‍ ഡോ. ജോസഫ്‌ വെട്ടിക്കന്‍ വിജയികളെ പരിചയപ്പെടുത്തി.
ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടര്‍ മോണ്‍. ഫിലിപ്പ്‌ ഞരളക്കാട്ട്‌,പി.സി. ജോര്‍ജ്‌ എം.എല്‍.എ, സുരേഷ്‌ കുറുപ്പ്‌ എം.എല്‍.എ., പി.എസ്‌.സി. അംഗം ഡോ. ലോപ്പസ്‌ മാത്യു, സെന്റ്‌ തോമസ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജെയിംസ്‌ ജോണ്‍ മംഗലത്ത്‌, ബിജി ജോജോ, പ്രഫ. ജോര്‍ജ്‌ ജോസഫ്‌, ആര്യ ആര്‍. നായര്‍, നിഥിന്‍ രാജ്‌ പി. എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Sunday 16 Jun 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW