Tuesday, July 16, 2019 Last Updated 53 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.52 AM

അപേക്ഷ ക്ഷണിച്ചു

കോട്ടയം: എന്‍.എസ്‌.എസ്‌. കോ ഓപ്പറേറ്റീവ്‌ കോളജില്‍ പുതു അദ്ധ്യയന വര്‍ഷത്തേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷ എച്ച്‌.ഡി.സി. ആന്‍ഡ്‌ ബി.എം, എം.ജി. സര്‍വകലാശാലയ്‌ക്ക് കീഴില്‍ ബി.കോം കോ-ഓപ്പറേഷന്‍, എം.കോം ഫിനാന്‍സ്‌ കോഴ്‌സുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌. 2017 ഓഗസ്‌റ്റില്‍ നടത്തിയ എച്ച്‌.ഡി.സി. ആന്‍ഡ്‌ ബി.എം. പരീക്ഷയില്‍ സംസ്‌ഥാനത്തെ ഉയര്‍ന്ന വിജയശതമാനം (96.5%) നേടിയ കോളജിനുള്ള പുരസ്‌കാരം സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നും റവന്യൂമന്ത്രി ചന്ദ്രശേഖരനില്‍ നിന്നും പ്രിന്‍സിപ്പല്‍ എന്‍.ആര്‍.ജി. കുറുപ്പ്‌ ഏറ്റുവാങ്ങി. 2018 ഓഗസ്‌റ്റില്‍ നടത്തിയ എച്ച്‌.ഡി.സി. ആന്‍ഡ്‌ ബി.എം. പരീക്ഷയിലും തുടര്‍ച്ചയായി രണ്ടാംതവണ കോളജ്‌ മികച്ച വിജയം നേടിയിരിക്കുന്നു (97.72%).
കേരളത്തില്‍ സ്വകാര്യ മേഖലയില്‍ എച്ച്‌.ഡി.സി. ആന്‍ഡ്‌ ബി.എം. കോഴ്‌സ് നടത്തുന്ന ഏക സ്‌ഥാപനമാണ്‌ കോട്ടയം എന്‍.എസ്‌.എസ്‌. സഹകരണ പരിശീലന കോളജ്‌. എല്ലാ ജില്ലകളിലും ഉള്ളവര്‍ക്ക്‌ മാനേജ്‌മെന്റ്‌ സീറ്റിലേക്ക്‌ അപേക്ഷിക്കാം. എസ്‌.സി./എസ്‌.ടി/ഒ.ബി.സി/ഒ.ഇ.സി. വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക്‌ ഗവ. അംഗീകൃത ആനുകൂല്യങ്ങള്‍ ലഭിക്കും. പെണ്‍കുട്ടികള്‍ക്ക്‌ ഹോസ്‌റ്റല്‍ സൗകര്യമുണ്ട്‌.

Ads by Google
Sunday 16 Jun 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW