Sunday, July 21, 2019 Last Updated 11 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 11.47 AM

ശബരിമല ഡ്യൂട്ടിക്കായി ഇറങ്ങി, സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യെന്ന അവസാന സന്ദേശം: ഏനാത്തു സ്‌റ്റേഷനില്‍ നിന്നും പോലീസുകാരനെ കാണാതായി

Police Constable, Missing, Adoor

ഏനാത്ത്: കൊച്ചി സെന്‍ട്രല്‍ സിഐ വി.എസ് നവാസിനെ കാണാതായ സംഭവത്തിനു പിന്നാലെ വീണ്ടും സേനയില്‍ സമാന സംഭവം. ശബരിമല ഡ്യൂട്ടി ക്കെന്ന് പറഞ്ഞ് അടൂര്‍ പോലീസ് ക്വാട്ടേഴ്‌സില്‍ നിന്നും ഇറങ്ങിയ ഏനാത്ത് പോലിസ് സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായി. ഏനാത്ത് പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ ആനന്ദ ഹരിപ്രസാദ് യെയാണ് കാണാതായിരിക്കുന്നത്.

സംഭവത്തില്‍ ഏനാത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 12 നാണ് ക്വാട്ടേഴ്‌സില്‍ നിന്നും പോയതെന്ന് പോലീസ് പറഞ്ഞു.ജോലി ഭാരം മൂലം സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യെന്ന മെസേജ് അടൂര്‍ ഡി.വൈ.എസ് പി യുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചിരുന്നു.സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവ് ലോക് നാഥ് ബഹ്‌റ വിവരങ്ങള്‍ തേടിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW