Sunday, July 21, 2019 Last Updated 24 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 12.38 PM

അരുംകൊലയ്ക്ക് കാരണം അജാസിന്റെ വിവാഹാഭ്യര്‍ത്ഥന മൂന്ന് മക്കളുടെ അമ്മയായ സൗമ്യ നിരസിച്ചതെന്ന് പോലീസ്; കടം വാങ്ങിയ ഒന്നരലക്ഷം തിരികെ നല്‍കിയിട്ട് അജാസ് വാങ്ങിയില്ലെന്ന് സൗമ്യയുടെ അമ്മ

soumya murder

പോലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അജാസ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് അജാസ് സൗമ്യയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യം സൗമ്യ നിരസിച്ചതിന്റെ വൈരാഗ്യത്തിനായിരുന്നു അജാസിന്റെ ക്രൂരത. അജാസ് തന്നെ അപായപ്പെടുത്തുമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി സൗമ്യയുടെ മൂത്തമകന്‍ പോലീസില്‍ മൊഴി നല്‍കി.

അതിരുവിട്ട സൗഹൃദത്തിന് പിന്നാലെ അജാസ് സൗമ്യയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. മൂന്നു കുട്ടികളുടെ അമ്മയായ സൗമ്യ ഒഴിഞ്ഞുമാറി. ഇതിലെ വൈരാഗ്യമാണ് അതിക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. അജാസും സൗമ്യയും തമ്മില്‍ പണമിടപാടുകളുമുണ്ടായിരുന്നു. അജാസില്‍ നിന്നും സൗമ്യ ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാന്‍ സൗമ്യയും അമ്മയും കൊച്ചിയിലെത്തി അജാസിനെ കണ്ടെങ്കിലും പണം വാങ്ങാതെ ഇരുവരെയും അജാസ് കാറില്‍ ആലപ്പുഴയില്‍ തിരികെ എത്തിച്ചു.

അജാസ് സൗമ്യയെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നതായി സൗമ്യയുടെ അമ്മ ഇന്ദിരയും വ്യക്തമാക്കി. ഇരുവരും തമ്മില്‍ പണമിടപാട് ഉണ്ടായിരുന്നു, സൗമ്യ അജാസില്‍ നിന്നും ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് ത്ിരികെ നല്‍കാന്‍ ഒരുങ്ങിയെങ്കിലും ്അജാസ് സ്വീകരിച്ചില്ല. തുടര്‍ന്ന് അജാസിന്റെ അക്കൗണ്ടിലേക്ക് സൗമ്യ പണം നിക്ഷേപിച്ചെങ്കിലും അജാസ് അത് തിരികെ സൗമ്യയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു.-ഇന്ദിര പറഞ്ഞു. തുടര്‍ന്നാണ് അമ്മയുമായി കൊച്ചിയിലെത്തി സൗമ്യ പണം തിരികെ കൊടുക്കാന്‍ ശ്രമിച്ചത്.

കടംവാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ നല്‍കാന്‍ സൗമ്യയും അമ്മയും കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയിലെത്തിയത്. എന്നാല്‍ തുക കൈപ്പറ്റാന്‍ അജാസ് തയ്യാറായില്ല. സൗമ്യയെയും അമ്മയെയും കൊച്ചിയില്‍ നിന്ന് പ്രതി തന്നെ കാറില്‍ തിരികെ ആലപ്പുഴയില്‍ എത്തിച്ചു. അജാസില്‍ നിന്ന് ഭീഷണിയുള്ള കാര്യം സൗമ്യ വള്ളികുന്നം എസ് ഐ ധരിപ്പിച്ചിരുന്നതായി കുടുംബം വെളിപ്പെടുത്തി. അക്രമിക്കപ്പെട്ടേക്കുമെന്ന് ഏഴാം ക്ലാസുകാരനായ മൂത്ത മകനോടും സൗമ്യ പറഞ്ഞിരുന്നു. ഭീഷണിയുള്ളതായി സൗമ്യ അറിയിച്ചിരുന്നില്ലെന്നാണ് വള്ളികുന്നം പോലീസിന്റെ പ്രതികരണം. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം വണ്ടാനം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പൂര്‍ത്തിയായി. കൊലപാതകത്തിനിടെ പൊള്ളലേറ്റ അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇതുവരെ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

Ads by Google
Sunday 16 Jun 2019 12.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW