Sunday, July 21, 2019 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 05.03 PM

നൂബീയ റെഡ് മാജിക് 3 ഇന്ത്യന്‍ വിപണിയില്‍

Nubia Red Magic 3 Gaming Phone With 8K Video Recording Support Launched in India

ബ്ലാക്ക് ഷാര്‍ക്ക് 2 സ്മാര്‍ട്ട് ഫോണുകളെ വെല്ലാന്‍ നൂബിയയുടെ പുതിയ ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ എത്തി. പെര്‍ഫോമന്‍സിനും കാമറകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ടാണ് നൂബിയ മാജിക്ക് 3 സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ പുറത്തിറക്കിയത്. കഴിഞ്ഞ ദിവസമാണ് നൂബിയായുടെ ഏറ്റവും പുതിയ ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

6.65 ഇഞ്ചിന്റെ എഫ്എച്ച്ഡി+ എച്ച്ഡിആര്‍ അമോലെഡ് ഡിപ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസര്‍, ആന്‍ഡ്രോയ്ഡ് 9 പൈ ഒഎസ് എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. പുതിയ 4 വേരിയന്റുകളിലായിരുന്നു ലോക വിപണിയില്‍ ഫോണ്‍ പുറത്തിറങ്ങിയിരുന്നത്. 8 ജിബിയുടെ റാം വേരിയന്റുകള്‍ മുതല്‍ 12 ജിബിയുടെ റാം വേരിയന്റുകള്‍ വരെ ലഭ്യമാണ്. ഒരു ഗെയിമര്‍ക്ക് ആവിശ്യമായ എല്ലാ സവിശേഷതകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

5,000 എംഎഎച്ച് ബാറ്ററി ശേഷിയും 48 മെഗാ പിക്‌സല്‍ പ്രധാന കാമറകളും ഫോണിന്റെ പ്രത്യേകതയാണ്. ചാർജിങ് ഡോക്ക്, ഇയർഫോണുകൾ, ഗെയിം കൺട്രോളർ എന്നീ മൂന്ന് അസ്സസറികളും അവതരിപ്പിച്ചു. 35,999 രൂപയാണ് 8 ജിബി റാം വേരിയന്റിന്റെ വില. വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്- സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, 4 ജി എൽടിഇ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭ്യമാണ്.

Ads by Google
Wednesday 19 Jun 2019 05.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW