Sunday, July 21, 2019 Last Updated 20 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 02.51 PM

എല്‍ജിയുടെ 5ജി സ്മാര്‍ട്‌ഫോണ്‍ ജൂണില്‍ എത്തും

lg s v50 thinq 5g is coming to verizon on june

എല്‍ജിയുടെ 5ജി സ്മാര്‍ട്‌ഫോണ്‍ എത്തുന്നു. വെരിസോണിനൊപ്പമാണ് എല്‍ജിയുടെ 5ജി ഫോണ്‍ എത്തുന്നത്. ജൂണില്‍
എല്‍ജി വി50 തിങ്ക് എന്ന സ്മാര്‍ട്ട്‌ഫോണ്‍ എത്തുമെന്ന് ആന്‍ഡ്രോയിഡ് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വെരിസോണിന്റെ നാലാമത്തെ 5ജി ഫോണ്‍ ആണ് വി50 തിങ്ക്. സാംസങ് ഗാലക്സി എസ്10 5ജി, മോട്ടെ ദ3, ദ4, എന്നിവയാണ് മറ്റുള്ളവ. കഴിഞ്ഞമാസം സ്പ്രിന്റ് നെറ്റ് വര്‍ക്കിലാണ് വി50 സ്മാര്‍ട്ഫോണ്‍ അമേരിക്കയില്‍ ആദ്യമായെത്തിയത്.

വെരിസോണിന്റെ ഡിവൈസ് പേമെന്റ് പ്ലാന്‍ അനുസരിച്ച് പ്രതിമാസം 41.66 ഡോളറാണ് വി50 തിങ്കിന്റെ വില. അതേസമയം 1,152 ഡോളറിനാണ് സ്പ്രിന്റ് ഫോണ്‍ വില്‍ക്കുന്നത്. സ്പ്രിന്റ് പതിപ്പിന് സമാനമായാണ് വി50 തിങ്കിന്റെ വെരിസോണ്‍ പതിപ്പും എത്തുന്നത്. വെരിസോണിന്റെ പ്രത്യേക 5ജി ലോഗോ ഫോണിന് പിന്‍ഭാഗത്ത് പതിപ്പിച്ചിട്ടുണ്ട്.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്രൊസസറില്‍ ആറ് ജിബി റാമും 4000 എംഎഎച്ച് ബാറ്ററിയും ലഭിക്കും. 6.4 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേ, ഹെഡ്ഫോണ്‍ ജാക്ക്, മൂന്ന് റിയര്‍ ക്യാമറകളും രണ്ട് സെല്‍ഫി ക്യാമറകളും അടക്ക് ആകെ അഞ്ച് ക്യാമറകള്‍ എന്നിവ ഫോണിലുണ്ടാവും.

Ads by Google
Ads by Google
Loading...
TRENDING NOW