Tuesday, July 16, 2019 Last Updated 31 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 11.57 AM

പ്രതിസന്ധികളോട് പടവെട്ടി പ്രണയിനിയെ സ്വന്തമാക്കി; വിവാഹം രജിസ്റ്റര്‍ ചെയ്ത് മടങ്ങിയ സൈനീകന് പ്രിയതമയുടെ കണ്‍മുന്നില്‍ ദാരുണാന്ത്യം

uploads/news/2019/06/316418/marriage.jpg

അസമിലെ സൈനീക ജോലികള്‍ക്കിടെ തുടങ്ങിയ പ്രണയം ഏറെ പ്രതിസന്ധിക്കള്‍ക്കൊടുവില്‍ സഫലമായി ദിവസങ്ങള്‍ക്കുള്ളില്‍ സൈനീകന് ദാരുണാന്ത്യം. കല്ലടിക്കോട് കാഞ്ഞിരാനി മണിയപാടം രാമകൃഷ്ണന്‍-ശശികല ദമ്പതികളുടെ മകന്‍ വി.ആര്‍ രാജീവ് (26) ആണ് വിവാഹം രജിസ്റ്റര്‍ ചെയ്തു മടങ്ങവേ ഉണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ചത്. അസമില്‍ നിന്നും പ്രിയതമന്റെ കൈപിടിച്ചെത്തിയ പ്രിയങ്ക ഇനി തനിച്ച്. മടക്കയാത്രക്കുള്ള ഒരുക്കത്തിനിടെയായിരുന്നു ഈ ദുരന്തം.

കഴിഞ്ഞ ഒന്‍പതിന് ആയിരുന്നു അസം ടെസ്പൂര്‍ സ്വദേശിനി പ്രിയങ്കാ ദാസിനെ രാജീവ് വിവാഹം ചെയ്തത്. വിവാഹ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കാഞ്ഞിക്കുളത്തെ വീട്ടിലേയ്ക്ക് മടങ്ങവേ ദേശീയപാത തുപ്പനാട് പാലത്തിന് സമീപമായിരുന്നു അപകടം ഉണ്ടായത്. രാജീവ് സഞ്ചരിച്ചിരുന്ന ബൈക്ക് എതിനെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച ശേഷം പിക്കപ് വാനിലും ഇടിക്കുകയായിരുന്നു.

ഭാര്യയും അച്ഛനും പിന്നാലെയുള്ള ഓട്ടോറിക്ഷയിലായിരുന്നു വന്നിരുന്നത്. പരിക്കേറ്റ രാജീവിനെ അതേ ഓട്ടോറിക്ഷയില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്നും ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയിലേയ്ക്കും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അടുത്തിടെ അസമില്‍ നിന്നും കശ്മീരിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് പ്രിയങ്കയേയും ഒപ്പം കൂട്ടിയാണ് രാജീവ് നാട്ടിലെത്തിയത്. കശ്മീരിലേയ്ക്ക് മാറ്റം കിട്ടിയപ്പോള്‍ ലഭിച്ച 15 ദിവസത്തെ അവധിയ്ക്ക് നാട്ടിലേയ്ക്കുള്ള യാത്രയില്‍ പ്രിയങ്കയേയും ഒപ്പം കൂട്ടുകയായിരുന്നു. കശ്മീരിലേയ്ക്ക് പോയി തിരികെ അസമിലേയ്ക്ക് എത്തുമ്പോള്‍ പ്രിയങ്കയെ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് അവളെ ഒപ്പം കൂട്ടിയത്.

Ads by Google
Ads by Google
Loading...
TRENDING NOW