Tuesday, July 16, 2019 Last Updated 32 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.08 PM

വെളുത്തുള്ളി പൊളിക്കല്‍ ഇത്ര എളുപ്പമോ...? ഈ വീഡിയോ കണ്ടുനോക്കൂ...

uploads/news/2019/06/316430/garlic.jpg

അടുക്കളയിലെ ജോലികള്‍ ഒന്ന് എളുപ്പമാക്കാന്‍ പൊടിക്കൈകള്‍ തേടുന്നവരാണ് വീട്ടമ്മമാര്‍. എന്നാല്‍ കറികള്‍ ഉണ്ടാക്കുമ്പോള്‍ പലപ്പോഴും വീട്ടമ്മമാരെ കുഴപ്പത്തിലാക്കുന്ന ആളാണ് വെളുത്തുള്ളി. വെളുത്തുള്ളി പൊളിച്ചെടുക്കുന്നത് കുറച്ച് നേരം പോകുന്ന ജോലി തന്നെയാണ്.

ചിലര്‍ കറിയുണ്ടാക്കുന്നതിന് വളരെ നേരത്തെ കുത്തിയിരുന്നത് പൊളിച്ച് വെച്ച് സ്റ്റോക്ക് ചെയ്യാറുമുണ്ട്. എങ്ങനെയായാലും മിനക്കെടാതെ വയ്യ. ജോലിക്ക് പോകാന്‍ ധൃതി വെയ്ക്കുന്നവരാണെങ്കില്‍ പെട്ടത് തന്നെ. എന്നാല്‍ ഇവര്‍ക്കൊക്കെ സഹായകമാകുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വെളുത്തുള്ളി മുഴുവനോടെ കൈയ്യിലെടുത്ത് ഓരോ അല്ലിയായി ഒരു കത്തി കൊണ്ട് അടര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്.

അല്ലികള്‍ കൃത്യമായി പൊളിഞ്ഞ് വരികയും ചെയ്യും. വെളുത്തുള്ളി ഇങ്ങനെ പൊളിക്കുന്ന ഈ വീഡിയോ ഇതിനോടകം രണ്ട് കോടി ആളുകളാണ് കണ്ടത്. എന്നാല്‍ നമ്മുടെ നാട്ടില്‍ കിട്ടുന്ന ചെറിയ വെളുത്തുള്ളി ഇത്തരത്തില്‍ പൊളിക്കാന്‍ കുറച്ച് പ്രയാസപ്പെടുന്നുണ്ടെന്നാണ് പലരും പറയുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW