Sunday, July 21, 2019 Last Updated 12 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 03.54 PM

അസൂസ് 6Z എത്തി ; ഇന്ത്യന്‍ വിപണിയിലെത്തിയത് സെന്‍ഫോണ്‍ എന്ന പേര് ഒഴിവാക്കി

asus 6z launched in india zenfone 6 rebranded

അസൂസ് 6Z എന്ന പേരില്‍, പേര് മാറ്റി സെന്‍ഫോണ്‍ 6 സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു. സെന്‍ഫോണ്‍ എന്ന ട്രേഡ്മാര്‍ക്കിനു മേലുള്ള തര്‍ക്കത്തില്‍ നിയമനടപടികള്‍ നടക്കുന്ന സാഹചര്യത്തില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സെന്‍ഫോണ്‍ എന്ന പേര് അസൂസ് ഒഴിവാക്കിയത്.

പേര് മാത്രമാണ് മാറ്റിയിട്ടുള്ളത്, സവിശേഷതകളെല്ലാം അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ച ഫോണിനുള്ളത് തന്നെയാണ്. ജൂണ്‍ 26 മുതല്‍ ഫോണ്‍ വില്‍പനയ്ക്കെത്തും.

മിഡ്നൈറ്റ് ബ്ലാക്ക്, ട്വിലൈറ്റ് സില്‍വര്‍ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. അസൂസ് 6Z യുടെ ആറ് ജിബി റാം /64 ജിബി സ്റ്റോറേജ് പതിപ്പിന് 31,999 രൂപയും, ആറ് ജിബി റാം/128 ജിബി സ്റ്റോറേജ് പതിപ്പിന് 34,999 രൂപയും എട്ട് ജിബി റാം/256 ജിബി സ്റ്റോറേജ് പതിപ്പിന് 39,999 രൂപയുമാണ് വില. യാന്ത്രികമായി തിരിയുന്ന ക്യാമറ മോഡ്യൂള്‍ ആണ് ഇതിന്റെ പ്രധാന സവിശേഷത.

സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ അസൂസ 6Z ന്റെ ക്യാമറ മോഡ്യൂള്‍ മുകളിലേക്ക് ഉയര്‍ന്നുവരികയും സ്‌ക്രീനിന് മുകളിലായി ക്യാമറ നില്‍ക്കുകയും ചെയ്യുന്നു. ക്യാമറ ഏത് വരെ തിരിക്കണം എന്ന് ഉപയോക്താവിന് തീരുമാനിക്കാം.

ഫോണ്‍ വീഴുമ്പോള്‍ ക്യാമറ മോഡ്യൂളിന് സംരക്ഷണം നല്‍കാനുള്ള ഫാള്‍ പ്രൊട്ടക്ഷന്‍ സംവിധാനവും അസൂസ് ഒരുക്കിയിട്ടുണ്ട്. ഫോണ്‍ വീഴുന്നത് തിരിച്ചറിഞ്ഞ് ക്യാമറ പഴയപടി വന്നു നില്‍ക്കും.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ , എട്ട് ജിബിറാം, 5000 എംഎഎച്ചിന്റെ ശക്തിയേറിയ ബാറ്ററി എന്നിവ ഫോണിന്റെ മുഖ്യ സവിശേഷതയാണ്. സെല്‍ഫി ക്യാമറ ഒഴിവാക്കിയപ്പോള്‍ നോച്ച് ഇല്ലാതെ മുന്‍വശം പൂര്‍ണമായും സ്‌ക്രീന്‍ ലഭ്യമാകും. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080x2340 പിക്‌സല്‍ )ഡിസ്പ്ലേയാണ് ഫോണിലുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW