Sunday, July 21, 2019 Last Updated 25 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 10.02 AM

വാവേ മേറ്റ് 20 പ്രോ, പി30 പ്രോ ഫോണുകളില്‍ ആന്‍ഡ്രോയിഡ് ക്യൂ ലഭിക്കുച്ചേക്കും

huawei mate 20 pro p30 pro

മേറ്റ് 20 പ്രോ, പി30 സ്മാര്‍ട്‌ഫോണുകളില്‍ ആന്‍ഡ്രോയിഡ് ക്യൂ അപ്‌ഡേറ്റ് ലഭിക്കുമെന്ന പ്രഖ്യാപനവുമായി വാവേ. വാവേ യുകെയുടെ ട്വിറ്റര്‍ പേജിലാണ് ഇക്കാര്യം അറിയിച്ചത്. ഉപയോക്താക്കളുടെ സംശയനിവാരണത്തിനായുള്ള പ്രത്യേക സംവിധാനവും വാവേ പുറത്തിറക്കിയിട്ടുണ്ടെന്നാണ് സൂചന. huaweianswers.com എന്ന പേജ് വഴി ഉപയോക്താക്കള്‍ക്ക് സംശയങ്ങള്‍ ചോദിക്കാം.

ഇതിനോടകം തന്നെ ആന്‍ഡ്രോയിഡ് ക്യൂ വിന്റെ ബീറ്റാ ഡെവലപ്പര്‍ പ്രോഗ്രാം ആരംഭിച്ചിട്ടുണ്ടെന്നും ആന്‍ഡ്രോയിഡ് ക്യൂ പി30 ഉള്‍പ്പടെയുള്ള ഫോണുകളില്‍ ലഭ്യമാകുമെന്നും വാവേ പറയുന്നു. അടുത്തിടെ പുറത്തിറങ്ങിയ 17 ഫോണുകളില്‍ ആന്‍ഡ്രോയിഡ് ക്യൂ അപ്‌ഡേറ്റ് ലഭിച്ചേക്കുമെന്നാണ് അറിയുന്നത്. അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ആന്‍ഡ്രോയിഡ് ക്യൂ ഗൂഗിള്‍ അവതരിപ്പിച്ചു കഴിഞ്ഞയുടന്‍ പുതിയ അപ്‌ഡേറ്റ് ഫോണുകളിലെത്തും. മേറ്റ് 20 പ്രോയ്ക്കുള്ള ആന്‍ഡ്രോയിഡ് ക്യൂ അപ്‌ഡേറ്റിന് അംഗീകാരം ലഭിച്ചു കഴിഞ്ഞു.

പി30 പ്രൊ, പി30, മേറ്റ് 20, മേറ്റ് 20 പ്രൊ, പോർഷെ ഡിസൈൻ മേറ്റ്20 ആർഎസ്, പി30 ലൈറ്റ്, പി സ്മാർട്ട് 2019, പി സ്മാർട്ട്+ 2019,പി സ്മാർട്ട് Z, മേറ്റ് 20 X, മേറ്റ് 20 X (5ജി), പി20 പ്രൊ, പി20, മേറ്റ് 10 പ്രൊ, പോർഷെ ഡിസൈൻ മേറ്റ് 10, മേറ്റ് 10 എന്നീ ഫോണുകള്‍ക്ക് വേണ്ടി ആന്‍ഡ്രോയിഡ് ക്യൂ അപ്‌ഡേറ്റ് ലഭിക്കാനുള്ള അപേക്ഷ വാവേ ഗൂഗിളിന് നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW