Sunday, July 21, 2019 Last Updated 7 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 10.57 AM

ആ സ്ത്രീകളാരും പാക് താരങ്ങളുടെ ഭാര്യമാരല്ല; യുവതികള്‍ക്കൊപ്പമുള്ള ശശി തരൂരിന്റെ ചിത്രത്തിന് പിന്നിലെ രഹസ്യം

sasi tharoor tweet

ശശി തരൂര്‍ എംപി പാക് താരങ്ങളുടെ ഭാര്യമാര്‍ക്കൊപ്പം എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പ്രചരിച്ചിരുന്നു. ഈ ചിത്രത്തിന് അശ്ലീല കമന്റുകളുടെ പ്രവാഹമായിരുന്നു. കൂടാതെ ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരം കാണാന്‍ ഇംഗ്ലണ്ടിലേക്ക് പോയ ശശി തരൂര്‍ മടങ്ങി വന്നശേഷം ഒരു ദിവസം വൈകിയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പ്രതിഷേധം ഇരമ്പുമ്പോഴാണ് യുവതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പ്രചരിച്ചത്.

തെറ്റായ അടിക്കുറിപ്പോടെ പ്രചരിച്ച ചിത്രത്തിനെതിരെ മോശം കമന്റുകളും വ്യാപകമായതോടെ സത്യാവസ്ഥ പുറത്ത് വന്നു. ചിത്രത്തിലുള്ളത് പാക് താരങ്ങളുടെ ഭാര്യമാരല്ലായിരുന്നു. ഈ ചിത്രം ശശി തരൂര്‍ ഒരു വര്‍ഷം മുന്‍പ് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതായിരുന്നു. ഇന്‍ഡോര്‍ എന്റര്‍പ്രണേഴ്സ് ഓര്‍ഗനൈസേഷനിലെ യുവതികള്‍ക്കൊപ്പം എന്നു പറഞ്ഞ് 2018-ല്‍ ശശി തരൂര്‍ പങ്കുവെച്ചതായിരുന്നു ഇപ്പോള്‍ തെറ്റായ അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW