Sunday, July 21, 2019 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 04.56 PM

ബൈക്ക് ബോട്ട് പദ്ധതി തട്ടിപ്പ്: നോയിഡയില്‍ 2.25 ലക്ഷം നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്തത് 1,500 കോടി; രണ്ടു പേര്‍ പിടിയില്‍

ബൈക്ക് വാങ്ങാനെന്ന പേരില്‍ നിക്ഷേപകരില്‍ 62,000 രൂപ വീതം ഇവര്‍ പിരിച്ചെടുത്തു. ടാക്‌സി സര്‍വീസ് നടത്തുന്ന വകയില്‍ നിക്ഷേപകര്‍ക്ക് 9,765 രൂപ വിഹിതമായി തിരിച്ചുനല്‍കുമെന്നും ഇവര്‍ ഉറപ്പ് നല്‍കിയിരുന്നു.
Bike Bot scheme

നോയിഡ: ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് പുതിയ തട്ടിപ്പിന്റെ കഥ പുറത്തുവരുന്നു. ബൈക്ക് ബോട്ട് എന്ന പേരില്‍ തുടങ്ങിയ പദ്ധതിയുടെ പേരില്‍ 2.25 ലക്ഷം നിക്ഷേപകരില്‍ നിന്ന് 1,500 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം ഉയരുന്നത്. കമ്പനി ഉടമകള്‍ ഈ തുകയില്‍ 650 കോടി വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറി. ജഗ്വാറും ഓഡിയും റേഞ്ച് റോവറും അടക്കം ആഡംബര കാറുകളും വാങ്ങിക്കൂട്ടി. കമ്പനിയുമായി ബന്ധപ്പെട്ട രണ്ടു പേര്‍ പോലീസിന്റെ പിടിയിലായതോടെയാണ് തട്ടിപ്പിന്റെ പുതിയ രൂപം പുറത്തുവന്നത്. കമ്പനിയുടെ അഞ്ച് ഡയറക്ടര്‍മാരും ഒളിവിലാണ്.

ഗ്രാവിറ്റ് ഇന്നവേറ്റീവ് പ്രൊമോട്ടേഴ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമയായ സഞ്ജയ് ഭാട്ടി (42) ആണ് തട്ടിപ്പിനു പിന്നില്‍. 2010ല്‍ സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് വ്യാജമായി തട്ടികൂട്ടിയതാണ് ഈ കമ്പനി. ഈ കമ്പനിയുടെ മറവിലാണ് ബൈക്ക് ബോട്ട് സ്‌കീം എന്ന പദ്ധതി 2017ല്‍ ആരംഭിച്ചത്. ബൈക്ക് ടാക്‌സി സര്‍വീസ് നല്‍കുന്ന കമ്പനിയാണിത്.

ബൈക്ക് വാങ്ങാനെന്ന പേരില്‍ നിക്ഷേപകരില്‍ 62,000 രൂപ വീതം ഇവര്‍ പിരിച്ചെടുത്തു. ടാക്‌സി സര്‍വീസ് നടത്തുന്ന വകയില്‍ നിക്ഷേപകര്‍ക്ക് 9,765 രൂപ വിഹിതമായി തിരിച്ചുനല്‍കുമെന്നും ഇവര്‍ ഉറപ്പ് നല്‍കിയിരുന്നു. ബൈക്കിന്റെ വവാടക ഇനത്തില്‍ 4,590 രൂപയും ലാഭവിഹിതമായി 5,175 രൂപയുമാണ് ഓഫര്‍ ചെയ്തിരുന്നത്. 1.17 ലക്ഷം രൂപയാണ് ഉറപ്പുനല്‍കിയ വാര്‍ഷിക വരുമാനം. ആകര്‍ഷകമായ പദ്ധതി പ്രഖ്യാപിച്ചതോടെ ഒന്നിലേറെ ബൈക്കുകള്‍ക്കുള്ള തുക നിക്ഷേപിച്ച് നിരവധി പേര്‍ രംഗത്തെത്തി.

സഞ്ജയ് ഭാട്ടിയുടെ നാടായ ദങ്കൗറിലെ ചിട്ടിയിലായിരുന്നു കമ്പനിയുടെ ആദ്യ ഓഫീസ്. പിന്നീട് നോയിഡ, ഗ്രേറ്റര്‍ നോയിഡ, അലിഗഡ്, ഗാസിയാബാദ്, സഹരണ്‍പുര്‍, മുസാഫര്‍പുര്‍, ഡല്‍ഹി, ജയ്പൂര്‍, ഹരിയാന തുടങ്ങി പ്രമുഖ നഗരങ്ങളിലെല്ലാം ഓഫീസ് തുടങ്ങി. നിക്ഷേപകരുടെ കണ്ണില്‍ പൊടിയിടാന്‍ 10,000 പെട്രോള്‍ ബൈക്കുകളും ഏതാനും ഇലക്‌ട്രോണിക് ബൈക്കുകളും വാങ്ങി.

ജയ്പൂര്‍ സ്വദേശിയായ സുനില്‍ കുമാര്‍ മീണ എന്നയാള്‍ ദാദ്രി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്. ഫെബ്രുവരി 14നാണ് സഞ്ജയ് ഭാട്ടി, കമ്പനിയുടെ മറ്റ് അഞ്ച് ഡയറക്ടര്‍മാരായ രാജേഷ് ഭാരദ്വാജ്, സുനില്‍ കുമാര്‍ പ്രജാപതി, ദിപ്തി ബേല്‍, സച്ചിന്‍ ഭാട്ടി, കരണ്‍ പാല്‍ സിംഗ് എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. 2018 ഒക്‌ടോബറില്‍ ബൈക്ക് ടാക്‌സി വാങ്ങുന്നതുമായി ബന്ധപ്പെട്ട് സുനില്‍ കുമാര്‍ ഭാട്ടിയുമായി കരാറുണ്ടാക്കിയിരുന്നു. ഇതിനായി 34 ലക്ഷം രൂപ ഗ്രാവിറ്റ് ഇന്നവേറ്റീവ് പ്രൊമോട്ടേഴ്‌സിന്റെ അക്കൗണ്ടിലേക്ക്അയച്ചു. 51 ബൈക്കുകളുമായി ജയ്പൂര്‍ ഫ്രാഞ്ചൈസി നല്‍കാമെന്നായിരുന്നു കമ്പനി പകരം ഓഫര്‍ ചെയ്തിരുന്നത്.

വലിയ ലാഭ വിഹിതവും ജീവനക്കാര്‍ക്ക് ശമ്പളവും മറ്റുമാണ് ഓഫര്‍ ചെയ്തിരുന്നത്. മാസം 6.45 ലക്ഷം രൂപമാണ് സുനില്‍ കുമാറിന്റെ നിക്ഷേപത്തിന് റിട്ടേണ്‍ ആയി നല്‍കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ആദ്യ മാസം 66,000 രൂപ മാത്രമാണ് ലഭിച്ചത്. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ ഒന്നും ലഭിച്ചില്ല. ഇതോടെയാണ് സംശയം ഉയര്‍ന്നതെന്ന് സുനില്‍ കുമാര്‍ പോലീസിനോട് പറഞ്ഞു.

34 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 75 ലക്ഷം രൂപയാണ് വര്‍ഷത്തില്‍ റിട്ടേണ്‍ ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒന്നും തന്നെ ലഭിച്ചില്ല. കമ്പനിയില്‍ അന്വേഷിച്ചപ്പോള്‍ അവിടെയുള്ള ബൈക്കുകള്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നതാണെന്നും പണം തിരിച്ചുകിട്ടണമെങ്കില്‍ കൂടുതല്‍ ആളുകളെ പദ്ധതിയില്‍ ചേര്‍ക്കണമെന്നും ജീവനക്കാര്‍ പറഞ്ഞതായി സുനില്‍ കുമാര്‍ മീണ പരാതിയില്‍ പറഞ്ഞിരുന്നു. ജയ്പൂരിലുള്ള ഒരു ബാങ്ക് മാനേജരാണ് തന്നെ ഈ പദ്ധതിയില്‍ ചേര്‍ത്തതെന്നാണ് സുനില്‍ കുമാര്‍ പറയുന്നത്.

പരാതി സ്വീകരിച്ച പോലീസ് ഐപിസി സെക്ഷന്‍ 420, സെക്ഷന്‍ 467, സെക്ന്‍ 471, സെക്ഷന്‍ 408 എന്നിവ പ്രകാരം കേസെടുത്തു. അന്വേഷണം ഊര്‍ജിതമായതോടെ ഭാട്ടി സുരാജ്പൂര്‍ കോടതിയില്‍ ജൂണ്‍ ഏഴിന് കീഴടങ്ങി. ഇയാളുടെ സഹായി വിജയ് പാല്‍ കസ്‌നയെ പോലീസ് മീററ്റില്‍ നിന്ന് അറസ്റ്റു ചെയ്തിരുന്നു.

ഇവരുടെ കമ്പനിയില്‍ നിന്ന് 102 ബൈക്കുകള്‍, കത്തിനശിച്ചതും അല്ലാത്തതുമായ നിരവധി രേഖകള്‍, നിരവധി ആഡംബര കാറുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. റേഞ്ച് റോവര്‍ സ്‌പോര്‍ട് 3.0, 12 ടയോട്ട ഫോര്‍ട്യൂണ്‍സ്, നാല് മഹീന്ദ്ര ബെലേറോ, ഏഴ് മാരുതി വിസ്താര ബ്രെസ, മൂന്ന് ടാറ്റ നെക്‌സോണ്‍, മഹിന്ദ്ര ടിയുവി 300, മൂന്ന് മഹീന്ദ്ര സ്‌കോര്‍പിയോ എന്നിവയും പിടിച്ചെടുത്തു.

നോയിഡ എസ്.പി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കമ്പനി 1,500 കോടി രൂപ തട്ടിച്ചെടുത്തതായി കണ്ടെത്തിയത്. തട്ടിപ്പ് കേസില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 37 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. ഒളുവില്‍ പോയിരിക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും ഗൗതം ബുദ്ധനഗര്‍ എസ്.പി വൈഭവ് കൃഷ്ണ അറിയിച്ചു.

Ads by Google
Saturday 22 Jun 2019 04.56 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW