Sunday, July 21, 2019 Last Updated 19 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 05.21 PM

മസ്തിഷ്‌ക ജ്വരം : ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 145 ആയി

Encephalitis bihar

ന്യൂഡല്‍ഹി: ബിഹാറില്‍ മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് മരിച്ച കുട്ടികളുടെ എണ്ണം 145 ആയി. സംസ്ഥാനത്തെ 16 ജില്ലകളിലായി 600 കുട്ടികള്‍ക്ക് ഇതുവരെ രോഗബാധയുണ്ടായതായി സ്ഥിതീകരിച്ചു. ഇതില്‍ കൂടുതലും മുസാഫര്‍പൂര്‍ ജില്ലയിലാണ്. അതീവ ജാഗ്രതയോടെ ഇടപെടുന്നു വെന്ന് ബിഹാര്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് മരണസംഖ്യ ഉയരുന്നത്.

അതേ സമയം മസ്തിഷ്‌ക ജ്വരത്തിന്റെ കാരണം ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മുസാഫര്‍പൂരിലെ ശ്രീകൃഷ്ണാ മെഡിക്കല്‍ കോളേജ് , കെജ്രിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി ഇന്ന് ഏഴു കുട്ടികള്‍ കൂടി മരിച്ചു. ഇന്നലെയും ഏഴു കുട്ടികളുടെ മരണം സംഭവിച്ചിരുന്നു.

രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പകരുന്നത് സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം വീടുകളില്‍ രോഗനിര്‍ണയ പരിശോധനയും ബോധവത്കരണവും നടക്കുന്നുണ്ട്. എന്നാല്‍ ആശുപത്രികളില്‍ മതിയായ സൗകര്യങ്ങളില്ലെന്നും നഴ്‌സുമാരുടെ കുറവുണ്ടെന്നുമുള്ള പരാതിയില്‍ ഇനിയും നടപടിയായിട്ടില്ല.

Ads by Google
Saturday 22 Jun 2019 05.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW