Sunday, July 21, 2019 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 05.47 PM

ജയ് ശ്രീറാം വിളിക്കാത്തതിനെ തുടര്‍ന്ന് മദ്രസാ അധ്യാപകന് ആക്രമണം

Delhi Muslim,

ന്യൂഡല്‍ഹി: ജയ് ശ്രീറാം വിളിക്കാത്തതിനു മദ്രസ അധ്യാപകനു നേരെ ആക്രമണം. ഡല്‍ഹിയിലെ രോഹിണിയില്‍ വ്യാഴാഴ്ചയാണ് സംഭവം. രോഹിണി സെക്ടര്‍ 20ലെ മദ്രസയില്‍ പഠിപ്പിക്കുന്ന മൗലാന മുഅ്മിന്‍(40)ആണ് ആക്രമിക്കപ്പെട്ടത്. രാത്രി എട്ടുമണിക്ക് കാറിലെത്തിയ സംഘം മുഅ്മിനെ അടുത്തേക്ക് വിളിച്ച് ആക്രമിക്കുകയായിരുന്നു.

'മൂന്ന് പേര്‍ എന്റെ അടുത്തേക്ക് വന്ന് എനിക്ക് നേരെ കൈനീട്ടി. ഞാന്‍ അവരെ തിരിച്ചും അഭിവാദനം ചെയ്തു. ശേഷം അവര്‍ എന്നോട് വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ ഞാന്‍ അള്ളാഹുവിന്റെ കൃപ കൊണ്ട് എല്ലാം നന്നായി പോകുന്നുവെന്ന് പറഞ്ഞു. പെട്ടെന്ന് അവര്‍ അത് ശരിയല്ലെന്നും ജയ് ശ്രീറാം വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഞാന്‍ അത് നിരസിക്കുകയും നടന്നുപോകുകയും ചെയ്തപ്പോള്‍ എന്നെ വാഹനം കൊണ്ട് ഇടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഞാന്‍ തെറിച്ചുപോയി, നിലത്തുവീണതോടെ ഞാന്‍ അബോധാവസ്ഥയിലായി'- മുഅ്മീനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

ബോധമില്ലാതെ കിടന്ന ഇദ്ദേഹത്തെ, വഴിയാത്രക്കാര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസാണ്‌ ആശുപത്രിയില്‍ എത്തിച്ചത്. അക്രമത്തെ തുടര്‍ന്ന് തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW