Sunday, July 21, 2019 Last Updated 6 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 07.33 PM

ഇതര ജാതിക്കാരനെ വിവാഹം കഴിച്ച സഹോദരിയെ 17കാരന്‍ വെടിവെച്ചു കൊന്നു

inter-cast marriage, Murder

ഇന്‍ഡോര്‍: ഇതര ജാതിക്കാരനെ വിവാഹം കഴിച്ച സഹോദരിയെ 17കാരന്‍ വെടിവെച്ച് കൊന്നു. മധ്യപ്രദേശില്‍ ഇന്‍ഡോറിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. 21 വയസുള്ള ബുള്‍ബുള്‍ ആണ് കൊല്ലപ്പെട്ടത്. ഇവര്‍ ഇതര ജാതിക്കാരനായ കുല്‍ദ്വീപിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് കൊലയ്ക്ക് കാരണം.

ഇതര ജാതിക്കാരനെ വിവാഹം കഴിച്ചത് കുടുബത്തിനു അവമതിപ്പുണ്ടാക്കിയെന്ന് ആരോപിച്ചാണ് ബുള്‍ബുളിന്റെ സഹോദരന്‍ ബുള്‍ബുളിനെ കൊലപ്പെടുത്തിയത്. വിവാഹ ശേഷം ഇരുവരും ബുള്‍ബുളിന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാല്‍ സഹോദരന്‍ ബുള്‍ബുളിന്റെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിനു മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. പ്രതി പോലീസില്‍ കീഴടങ്ങി.

Ads by Google
Saturday 22 Jun 2019 07.33 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW