Sunday, July 21, 2019 Last Updated 13 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 07.52 PM

ധനകാര്യ മന്ത്രാലയത്തില്‍ 'ഹല്‍വ സെറിമണി': ബജറ്റ് അവതരണത്തിനു മുമ്പ് ഹല്‍വയുണ്ടാക്കുന്നത് എന്തിന്?

Halwa ceremony, finance ministry, Union budget 2019

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ കേന്ദ്രബജറ്റ് അവതരണത്തിനു മുന്നോടിയായി ധനകാര്യ മന്ത്രാലയത്തില്‍ ഹല്‍വ സെറിമണി നടന്നു. ബജറ്റ് രേഖകളുടെ അച്ചടി തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ധനകാര്യ മന്ത്രാലയത്തില്‍ ഈ ചടങ്ങ് നടക്കാറുള്ളത്. ശനിയാഴ്ച നടന്ന ചടങ്ങില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഏകദേശം നൂറോളം ഉദ്യോഗസ്ഥര്‍ക്കാണ് ശനിയാഴ്ച ഹല്‍വ പാചകം ചെയ്ത് വിതരണം ചെയ്തത്. കേന്ദ്രമന്ത്രി നിര്‍മലസ സീതാരാമനും ഉദ്യോഗസ്തര്‍ക്ക് ഹല്‍വ വിതരണം ചെയ്തു. രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റാണ്‌ നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിന്റെ നിലയിലുള്ള പ്രസ്സിലാണ് ബജറ്റിന്റെ അച്ചടിജോലികള്‍ നടക്കുക. ഈ ജോലികള്‍ ആരംഭിക്കുന്നത് ഹല്‍വ സെറിമണിക്ക് ശേഷമാണ്.

കേന്ദ്ര ബജറ്റിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ധനകാര്യ മന്ത്രാലയത്തില്‍ എല്ലാ ബജറ്റിനു മുന്‍പും ഹല്‍വ സെറിമണി സംഘടിപ്പിക്കുന്നത്. ഹല്‍വ വിതരണത്തിനു ശേഷം മന്ത്രാലയത്തിലെ മിക്ക ഉദ്യോഗസ്ഥരും മുഴുവന്‍ സമയവും ബജറ്റുമായി ബന്ധപ്പെട്ട തിരക്കിലാവും. ചുല മുതിര്‍ന്ന നേതാക്കള്‍ ഒഴികെ മറ്റാര്‍ക്കും വീട്ടിലേക്ക് പോകാനൊ കുടുംബാംഗങ്ങളോട് പോലും ഫോണില്‍ സംസാരിക്കാന്‍ അനുമതിയുണ്ടാകില്ല. ബജറ്റ് അവതരണം വരെ ഈ നിയന്ത്രണം നീളും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW