Sunday, July 21, 2019 Last Updated 8 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 08.02 PM

ശ്യാമളയെ വേദിയിലിരുത്തി പി ജയരാജന്റെ വിമര്‍ശനം : ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് നടക്കരുത്

P jayarajan , PK Shyamala, aanthoor municipal chair person

കണ്ണൂര്‍ : ആന്തൂരില്‍ പ്രവാസി വ്യവസായി മരിച്ച സംഭവത്തില്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയെ ശക്തമായി വിമര്‍ശിച്ച് സി പി എം നേതാവ് പി ജയരാജന്‍. ജനങ്ങള്‍ക്ക് നഗരസഭാ പ്രതിനിധി നിയന്ത്രിക്കാന്‍ കഴിയില്ല. എന്നാല്‍ പാറയില്‍ സാജന്റെ ഭാര്യ നല്‍കിയ പരാതിയില്‍ നടപടി എടുക്കുമെന്നും പി ജയരാജന്‍ പറഞ്ഞു. ധര്‍മ്മശാലയില്‍ സിപിഎം നടത്തിയ വിശദീകരണ യോഗത്തിലാണ് ജയരാജന്‍ സംസാരിച്ചത്.

കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായി എടുക്കുന്ന നടപടികള്‍ പൂര്‍ണ അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ട്. ജനങ്ങള്‍ക്ക് അക്കാര്യത്തില്‍ ഇടപെടാന്‍ സാധിക്കുന്നതല്ല. എന്നാല്‍ ഉദോഗസ്ഥര്‍ പറയുന്നത് കേട്ട് ജനപ്രതിനിധികള്‍ നടക്കുകയല്ല വേണ്ടതെന്നും പി ജയരാജന്‍ പറഞ്ഞു. യോഗത്തില്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയെ മുന്നില്‍ ഇരുത്തിക്കൊണ്ടായിരുന്നു ജയരാജന്‍ വിമര്‍ശിച്ചത്.

ആന്തൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ കടുത്ത വിമര്‍ശനമാണ് സിപിഎമ്മിന് നേരെ ഉയരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വിശദീകരണ യോഗം സിപിഎം സംഘടിപ്പിച്ചത്. പി കെ ശ്യാമളക്കെതിരെ പാര്‍ട്ടിയില്‍നിന്നുപോലും വലിയ എതിര്‍പ്പുകള്‍ വന്നത് പാര്‍ട്ടിയെ വലിയ പ്രതിരോധത്തില്‍ ആക്കിയിരുന്നു.

Ads by Google
Saturday 22 Jun 2019 08.02 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW