Sunday, July 21, 2019 Last Updated 22 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.12 AM

ബോറിസിന്റെ പ്രധാനമന്ത്രിപദ സ്വപ്‌നത്തിന്‌ വിലങ്ങുതടിയായി കുടുംബകലഹം

uploads/news/2019/06/316771/in3.jpg

ലണ്ടന്‍: ബ്രിട്ടീഷ്‌ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായ ബോറിസ്‌ ജോണ്‍സനു തിരിച്ചടിയായി കുടുംബകലഹം. ബോറിസും പങ്കാളിയുമായുള്ള വഴക്ക്‌ അയല്‍പക്കക്കാരന്‍ വിളിച്ചറിയിച്ചതോടെ പോലീസ്‌ ഫ്‌്ളാറ്റിലെത്തി. പിന്നാലെ ഇത്‌ ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കി.
കണ്‍സര്‍വേറ്റിവ്‌ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിക്കായുള്ള മല്‍സരത്തില്‍ അവസാന റൗണ്ടുവരെ മുന്നേറിയ ഘട്ടത്തിലാണ്‌ ബോറിസിന്‌ ഈ പ്രഹരം. 313 കണ്‍സര്‍വേറ്റീവ്‌ എം.പിമാര്‍ വേട്ട്‌ ചെയ്‌ത ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയതു ബോറിസായിരുന്നു.
പത്തു സ്‌ഥാനാര്‍ഥികളില്‍ ബോറിസും വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടുമാണ്‌ വോട്ടെടുപ്പില്‍ അവസാനംവരെ പിടിച്ചുനിന്നത്‌. ഈ രണ്ടിലൊരാളെ പ്രധാനമന്ത്രിയായി പാര്‍ട്ടിയംഗങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ്‌ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം.
മുസ്ലിം യുവതികളെക്കുറിച്ചും ബ്രക്‌സിറ്റിനെക്കുറിച്ചും ബോറിസ്‌ മുമ്പ്‌ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ അദ്ദേഹത്തെ കഴിവതും മാധ്യമങ്ങള്‍ക്കും ടെലിവിഷന്‍ ചര്‍ച്ചകള്‍ക്കും വിട്ടുകൊടുക്കാതെയാണ്‌ പ്രചാരണച്ചുമതലയുള്ളവര്‍ കാത്തത്‌. എന്നാല്‍, വീട്ടുവഴക്ക്‌ മാധ്യമങ്ങള്‍ ആഘോഷിച്ചതോടെ എല്ലാം കൈവിട്ടനിലയിലായി. വീടു നേരേചൊവ്വേ കൊണ്ടുപോകാന്‍ കഴിയാത്ത ബോറിസ്‌ പ്രധനമന്ത്രിയായി എങ്ങനെ രാജ്യത്തെ നയിക്കുമെന്ന ചോദ്യവും മാധ്യമങ്ങള്‍ ഉയര്‍ത്തി.
കണ്‍സര്‍വേറ്റിസ്‌ പാര്‍ട്ടിയിലെ സഹയാത്രികനും മന്ത്രിയുമായ മാര്‍ക്ക്‌ ഫീല്‍ഡ്‌ പ്രതിഷേധക്കാരിയെ കായികമായി നേരിട്ടതു വിവാദമായതിനു പിന്നാലെയാണ്‌ ബോറിസിന്റെ കുടുംബവഴക്കും ചര്‍ച്ചയാകുന്നത്‌.
അമ്പത്തിയഞ്ചുകാരനായ ബോറിസ്‌ ജോണ്‍സണ്‍ കഴിഞ്ഞ വര്‍ഷമാണ്‌ കണ്‍സര്‍വേറ്റിവ്‌ പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ ചീഫ്‌ ആയ ക്യാരി സൈമണ്‍സുമായുള്ള ബന്ധം തുടങ്ങിയത്‌.ഇന്ത്യന്‍ വംശജയായ മറീന വീലറുമായി വിവാഹമോചനത്തിലേക്ക്‌ എത്തിയശേഷമായിരുന്നു ഇത്‌.

Ads by Google
Sunday 23 Jun 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW