Sunday, July 21, 2019 Last Updated 23 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.12 AM

അഫ്‌ഗാന്‍ സ്‌ഫോടനത്തില്‍നിന്ന്‌ ഇന്ത്യ രക്ഷപ്പെട്ടു ഇന്ത്യക്ക്‌ 11 റണ്‍സിന്റെ നാടകീയ ജയം

uploads/news/2019/06/316773/in1.jpg

സതാംപ്‌ടണ്‍: ലോകകപ്പ്‌ ക്രിക്കറ്റിന്‌ ഭീകരമായ അട്ടിമറിയുടെ കാഹളമുയര്‍ത്തി ഇന്ത്യയെ വിരട്ടിയശേഷം അഫ്‌ഗാനിസ്‌ഥാന്‍ വീരോചിതമായി കീഴടങ്ങി. നാണക്കേടില്‍നിന്ന്‌ കഷ്‌ടിച്ച്‌ രക്ഷപ്പെട്ട ഇന്ത്യക്ക്‌ ലോകകപ്പിലെ മൂന്നാം ജയം. അവസാനഓവറില്‍ മുഹമ്മദ്‌ ഷമിയുടെ തകര്‍പ്പന്‍ ഹാട്രിക്കാണ്‌ ഇന്ത്യക്ക്‌ നാടകീയമത്സരത്തില്‍ ഒരുപന്ത്‌ ബാക്കിനില്‍ക്കേ 11 റണ്‍സ്‌ ജയം സമ്മാനിച്ചത്‌. ഇന്ത്യ മുന്നോട്ടുവച്ച 224 റണ്‍സ്‌ പിന്തുടര്‍ന്ന അഫ്‌ഗാന്‍ 49.5 ഓവറില്‍ 213 റണ്‍സിന്‌ ഓള്‍ഔട്ടായി. 55 പന്തില്‍ 52 റണ്‍സെടുത്ത്‌ ഇന്ത്യയെ വിരട്ടിയ അഫ്‌ഗാന്റെ മുഹമ്മദ്‌ നബി വീണതോടെയാണ്‌ ഇന്ത്യ കളി നിയന്ത്രണത്തിലാക്കിയത്‌.
പുകള്‍പെറ്റ ഇന്ത്യന്‍ ടോപ്‌ ഓര്‍ഡര്‍ ബാറ്റ്‌സ്‌മാന്മാരില്‍ വിരാട്‌ കോഹ്ലി(67), കേദാര്‍ യാദവ്‌(52) എന്നിവര്‍ മാത്രമാണ്‌ അഫ്‌ഗാന്‍ ബൗളിങ്ങിനെതിരേ പിടിച്ചുനിന്നത്‌.

Ads by Google
Sunday 23 Jun 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW