Sunday, July 21, 2019 Last Updated 25 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.15 AM

തമിഴ്‌നാട്ടിലെ കുടിവെള്ളക്ഷാമം: യജ്‌ഞവുമായി ഭരണപക്ഷം; പ്രക്ഷോഭവുമായി ഡി.എം.കെ.

uploads/news/2019/06/316777/d3.jpg

ചെന്നൈ: കുടിനീരു കിട്ടാക്കനിയായ തമിഴ്‌നാട്ടില്‍ മഴപെയ്യാന്‍ ദേവപ്രീതിക്കു യജ്‌ഞം നടത്തി മന്ത്രിമാര്‍. പ്രശ്‌നത്തിന്‌ അടിയന്തര പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒഴിഞ്ഞ കുടവുമായി പ്രതിപക്ഷമായ ഡി.എം.കെയുടെ പ്രക്ഷോഭം.
ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലാണു തമിഴ്‌നാട്‌. ഭരണപക്ഷമായ അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലായിരുന്നു മഴദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ സംസ്‌ഥാനത്തെമ്പാടും പ്രത്യേക പൂജകളും യജ്‌ഞവും നടത്തിയത്‌.
മുതിര്‍ന്ന മന്ത്രിമാരും അണ്ണാ ഡി.എം.കെ. നിയമസഭാ സാമാജികരും വിവിധയിടങ്ങളിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന പൂജകളില്‍ പങ്കെടുത്തു. മഴയ്‌ക്കായുള്ള തങ്ങളുടെ പ്രാര്‍ഥന ദൈവങ്ങള്‍ കേള്‍ക്കുമെന്ന പ്രതീക്ഷയിലാണു പൂജയും യജ്‌ഞവും സംഘടിപ്പിച്ചതെന്ന്‌ അണ്ണാ ഡി.എം.കെ. നേതാവും ഫിഷറീസ്‌ മന്ത്രിയുമായ ഡി. ജയകുമാര്‍ പറഞ്ഞു.
സെങ്കോട്ടയ്യന്‍, സെല്ലൂര്‍ കെ. രാജു ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കു പുറമേ മധുര നോര്‍ത്ത്‌ എം.എല്‍.എ: വി.വി. രാജനും വിവിധ ക്ഷേത്രങ്ങളില്‍ നടന്ന ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.
അതേസമയം പ്രശ്‌നത്തിനു പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ട പളനിസ്വാമി സര്‍ക്കാരിനെതിരേ പ്രതിപക്ഷമായ ഡി.എം.കെ. ജനങ്ങളെ അണിനിരത്തി നിലപാടു കടുപ്പിച്ചു. കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഒഴിഞ്ഞ കുടവുമായിട്ടായിരുന്നു ഡി.എം.കെ. പ്രതിഷേധം.

Ads by Google
Sunday 23 Jun 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW