Sunday, July 21, 2019 Last Updated 25 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.15 AM

സുരക്ഷയില്‍ ആശങ്ക: ഇറാനുമേലെ വിമാന സര്‍വീസ്‌ നിര്‍ത്തി

uploads/news/2019/06/316778/d4.jpg

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത്‌ ഇറാനു മുകളിലൂടെയുള്ള ആകാശപാത ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ തീരുമാനിച്ചു. ഇറാന്റെ ആകാശം ഒഴിവാക്കി വിമാനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന്‌ സിവില്‍ ഏവിയേഷന്‍ ഡയറക്‌ടര്‍ ജനറല്‍ (ഡി.ജി.സി.എ) അറിയിച്ചു.
അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടതോടെ ഈ മേഖല യുദ്ധഭീതിയിലായതു കണക്കിലെടുത്താണ്‌ ഇന്ത്യന്‍ വിമാനക്കമ്പനികളുടെ കൂട്ടായ തീരുമാനം. ഫെബ്രുവരി 27-ന്‌ പാകിസ്‌താന്‍ വ്യോമപാത അടച്ചതോടെ പാശ്‌ചാത്യ രാജ്യങ്ങളിലേക്കും വിവിധ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കും ഇന്ത്യന്‍ വിമാനങ്ങള്‍ വളഞ്ഞവഴിയാണു യാത്ര ചെയ്യുന്നത്‌. ഇറാനു മേലെയും പറക്കേണ്ടെന്നു തീരുമാനിച്ചതോടെ യാത്രാദൈര്‍ഘ്യം കൂടുതല്‍ നീളും.
ഇറാനു മേലെക്കൂടി പറക്കുന്നതു യു.എസ്‌. അധികൃതര്‍ വിലക്കിയതോടെ യു.എസിലെ യുണൈറ്റഡ്‌ എയര്‍ലൈന്‍സ്‌ മുംബൈ-ന്യൂവാര്‍ക്ക്‌ പ്രതിദിന വിമാനസര്‍വീസ്‌ അനിശ്‌ചിതകാലത്തേക്കു വേണ്ടെന്നുവച്ചു. പാക്‌ വ്യോമപാത അടച്ചതോടെ ഡല്‍ഹി-ന്യൂവാര്‍ക്ക്‌ വിമാനസര്‍വീസ്‌ നിര്‍ത്തിവച്ചിരുന്നു. ഇന്ത്യയിലേക്കു നേരിട്ടു സര്‍വീസ്‌ നടത്തുന്ന ഏക യു.എസ്‌. വിമാനക്കമ്പനിയായിരുന്നു യുണൈറ്റഡ്‌.
ഓസ്‌ട്രേലിയയുടെ ക്വാണ്ടാസ്‌, ബ്രിട്ടീഷ്‌ എയര്‍വേസ്‌, ഡച്ച്‌ കമ്പനിയായ കെ.എല്‍.എം, എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സ്‌, ജര്‍മനിയുടെ ലുഫ്‌താന്‍സ, മലേഷ്യ എയര്‍ലൈന്‍സ്‌, സിംഗപ്പുര്‍ എയര്‍ലൈന്‍സ്‌ എന്നിവരും ഇറാന്‍ മേഖലയിലൂടെയുള്ള സര്‍വീസുകള്‍ ഉപേക്ഷിച്ചു.

Ads by Google
Sunday 23 Jun 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW