Sunday, July 21, 2019 Last Updated 26 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.15 AM

ബിനോയിക്കെതിരായ പീഡനക്കേസ്‌ , പരാതി നേരത്തെ കോടിയേരിയെ അറിയിച്ചിരുന്നു; ബിനോയിയുടെ അമ്മ വന്നുകണ്ടെന്നും പരാതിക്കാരി

uploads/news/2019/06/316779/d5.jpg

മുംബൈ: മകന്‍ ബിനോയ്‌ കോടിയേരിക്കെതിരായ പീഡനപ്പരാതിയില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെയും കുടുംബാംഗങ്ങളെയും വെട്ടിലാക്കി പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. സംഭവത്തേപ്പറ്റി കോടിയേരിക്കും ഭാര്യ വിനോദിനിക്കും നേരത്തേതന്നെ അറിയാമെന്നു പരാതിക്കാരി. പ്രശ്‌നം പരിഹരിക്കാന്‍ വിനോദിനി മുംബൈയിലെത്തി തന്നെ കണ്ടിരുന്നതായും യുവതി പറഞ്ഞു.
മകന്‍ ഉള്‍പ്പെട്ട വിഷയത്തെക്കുറിച്ചു തനിക്കോ കുടുംബാംഗങ്ങള്‍ക്കോ യാതൊന്നും അറിയില്ലെന്ന കോടിയേരിയുടെ വാദം ഖണ്ഡിച്ചാണു യുവതിയുടെ വെളിപ്പെടുത്തല്‍. ബിനോയിയുമായുള്ള ബന്ധത്തെക്കുറിച്ച്‌ വിനോദിനിക്ക്‌ എല്ലാ കാര്യങ്ങളും അറിയാം.
അവരുമായി പലവട്ടം ഫോണില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്‌. ബിനോയിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയും വിഷയം സങ്കീര്‍ണമാകുകയും ചെയ്‌തതോടെ വിനോദിനി മുബൈയിലെത്തി താനുമായി നേരില്‍ സംസാരിച്ചിട്ടുണ്ട്‌.
മകനുമായുള്ള ബന്ധത്തില്‍ കുഞ്ഞു പിറന്നതടക്കമുള്ളവ വിനോദിനിയെ ധരിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കോടിയേരിക്കും അറിയാം. മറിച്ചുള്ള വാദങ്ങളെല്ലാം പച്ചവക്കള്ളമാണ്‌. വിവരം അറിയിച്ചപ്പോള്‍ പ്രതികരിക്കാന്‍ പോലും കോടിയേരി തയാറായില്ല. വിവരം മാതാപിതാക്കളെ ധരിപ്പിച്ചതിന്റെ പേരില്‍ ബിനോയ്‌ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്‌- യുവതി പറഞ്ഞു. മുംബൈയിലെ ബാര്‍ നര്‍ത്തകിയായ ബിഹാര്‍ സ്വദേശിനിയാണു പരാതിക്കാരി. 2009-18 കാലയളവില്‍ വിവാഹ വാഗ്‌ദാനം നല്‍കി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും പിന്നീട്‌ വഞ്ചിച്ചെന്നുമാണ്‌ മുപ്പത്തിനാലുകാരിയായ യുവതി അന്ധേരിയിലെ ഒഷിവാര പോലീസ്‌ സ്‌റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്‌ച നല്‍കിയ പരാതിയില്‍ പറയുന്നത്‌. ബന്ധത്തില്‍ പറന്ന മകന്റെ പിതാവ്‌ ബിനോയ്‌ ആണെന്നു തെളിയിക്കാന്‍ ഡി.എന്‍.എ. പരിശോധന നടത്തണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയ ബിനോയിയുടെ അറസ്‌റ്റ്‌ തിങ്കളാഴ്‌ചവരെ തടഞ്ഞ്‌ മഹാരാഷ്‌ട്ര കോടതി ഉത്തരവിറക്കിയിരുന്നു.
അതിനിനിടെ യുവതി ഒഷിവാര സ്‌റ്റേഷനിലെത്തി വീണ്ടും മൊഴിനല്‍കുകയും മൊബൈല്‍ഫോണ്‍ വിശദാംശങ്ങള്‍ കൈമാറുകയും ചെയ്‌തു. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നു ബിനോയിയുടെ അഭിഭാഷകന്‍ കഴിഞ്ഞദിവസം കോടതിയില്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്‌ഥാനത്തിലായിരുന്നു ഇത്‌.

Ads by Google
Sunday 23 Jun 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW