Tuesday, July 16, 2019 Last Updated 32 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.15 AM

രാജ്യസഭാ സീറ്റ്‌: ബി.ജെ.പിക്ക്‌ ബി.ജെ.ഡിയുടെ പിന്തുണ

uploads/news/2019/06/316780/d1.jpg

ന്യൂഡല്‍ഹി :രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ ബി.ജെ.പി സ്‌ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന്‌ ബിജു ജനതാദള്‍ (ബി.ജെ.ഡി). പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ ഷായും ഇക്കാര്യം സംസാരിച്ചെന്നും പിന്തുണക്കുമെന്നും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ്‌ വ്യക്‌തമാക്കിയത്‌. ഇതോടെ മുന്‍ ഐ.എ.എസ്‌ ഉദ്യോഗസ്‌ഥനും മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സെക്രട്ടറിയുമായിരുന്ന ബി.ജെ.പി സ്‌ഥാനാര്‍ഥി അശ്വനി വൈഷ്‌ണവിന്റെ വിജയം ഉറപ്പായി.
മൂന്ന്‌ രാജ്യസഭാ ഒഴിവുകളാണ്‌ ഒഡീഷയിലുള്ളത്‌. 146 അംഗ നിയമസഭയില്‍ 112 സീറ്റുള്ള ബി.ജെ.ഡിക്ക്‌ ഈ സീറ്റുകളില്‍ നിഷ്‌പ്രയാസം ജയിക്കാന്‍ സാധിക്കും. നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടന്ന ഒഡീഷയില്‍ മത്സരിക്കാതിരുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക്‌ നവീന്‍ രാജ്യസഭാ സീറ്റ്‌ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇത്‌ അവഗണിച്ചാണ്‌ സംസ്‌ഥാനത്തെ മുഖ്യശത്രുവായ ബി.ജെ.പിക്കുള്ള പിന്തുണ. സമൂഹമാധ്യമവിഭാഗം മേധാവി അമര്‍ പട്‌നായിക്ക്‌, വക്‌താവ്‌ സസ്‌മിത്‌ പത്ര എന്നിവരാണ്‌ മറ്റ്‌ രണ്ട്‌ സീറ്റുകളില്‍ ബിജെഡിയുടെ സ്‌ഥാനാര്‍ത്ഥികള്‍.
വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത്‌ എന്‍.ഡി.എയുടെ ഭാഗമായിരുന്നു ബി.ജെ.ഡി. നവീന്‍ പട്‌നായിക്ക്‌ കേന്ദ്ര മന്ത്രിയുമായി. എന്നാല്‍ ഇതിനപ്പുറമുള്ള രാഷ്‌ട്രീയനീക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയത്തില്‍ കാണുന്നുണ്ട്‌. സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗം ഓം ബിര്‍ളയെ ആദ്യം തന്നെ ബി.ജെ.ഡി പിന്തുണച്ചിരുന്നു. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുകയെന്ന മോഡിയുടെ ആശയത്തിനും നവീന്റെ പിന്തുണയുണ്ട്‌. കേന്ദ്രത്തില്‍ ബി.ജെ.ഡി മോഡിക്കൊപ്പം കൈകോര്‍ക്കുന്നത്‌ ആശങ്കയോടെയാണ്‌ പ്രതിപക്ഷം വീക്ഷിക്കുന്നത്‌. ഇരുപാര്‍ട്ടികളും തമ്മിലുള്ള രഹസ്യബന്ധം പുറത്തായെന്നാണ്‌ കോണ്‍ഗ്രസിന്റെ പ്രതികരണം.
ലോക്‌സഭയില്‍ വ്യക്‌തമായ മേധാവിത്വമുണ്ടെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തത്‌ ബി.ജെ.പിയെ കുഴക്കുന്ന വിഷമാണ്‌. ഈ പ്രതിസന്ധി മറികടക്കാന്‍ ഒരു പക്ഷത്തുമല്ലാത്ത ബി.ജെ.ഡി, വൈ.എസ്‌.ആര്‍ കോണ്‍ഗ്രസ്‌, ടി.ആര്‍.എസ്‌ എന്നീ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ്‌ ബി.ജെ.പിയുടെ നീക്കം. ഇതിന്റെ ഭാഗമായി നടന്ന ചര്‍ച്ചയുടെ ഫലമാണ്‌ ബി.ജെ.പിയ്‌ക്ക്‌ രാജ്യസഭാ സീറ്റില്‍ ബി.ജെ.ഡിയുടെ പിന്തുണ.

Ads by Google
Sunday 23 Jun 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW