Sunday, July 21, 2019 Last Updated 7 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.15 AM

മുസഫര്‍പുര്‍ ആശുപത്രിക്കു പിന്നില്‍ അസ്‌ഥികൂടവും മൃതദേഹാവശിഷ്‌ടങ്ങളും

uploads/news/2019/06/316781/d2.jpg

മുസഫര്‍പുര്‍: മസ്‌തിഷ്‌കജ്വര ബാധിതരായി നൂറിലധികം കുട്ടികള്‍ മരിച്ച ബിഹാര്‍, മുസഫര്‍പുരിലെ ആശുപത്രിക്കു സമീപം മനുഷ്യരുടെ അസ്‌ഥികൂടവും മൃതദേഹാവിശിഷ്‌ടങ്ങളും കണ്ടെത്തി. മുസഫര്‍പുര്‍ ശ്രീകൃഷ്‌ണ മെഡിക്കല്‍ കോളജ്‌ ആന്‍ഡ്‌ ഹോസ്‌പിറ്റലിനു പിന്നിലെ വനമേഖലയിലാണ്‌ അലക്ഷ്യമായി നിക്ഷേപിച്ച നിലയില്‍ ഇവ കണ്ടെത്തിയത്‌.
സംഭവം പുറത്തായതോടെ ആശുപത്രി അധികൃതരും പോലീസും സ്‌ഥലത്തെത്തി പരിശോധന നടത്തി. രണ്ടു മൃതദേഹങ്ങള്‍ പാതി ദഹിപ്പിച്ച നിലയിലായിരുന്നു. അസ്‌ഥികൂടങ്ങളും തലയോട്ടികളും വനമേഖലയിലെ തുറസായ സ്‌ഥലത്ത്‌ ചിതറിക്കിടക്കുകയായിരുന്നെന്നും പരിശോധനയ്‌ക്കെത്തിയവര്‍ പറഞ്ഞു. ജ്വരബാധിതരായി ചികിത്സയിലിരിക്കെ നൂറിലധികം കുട്ടികള്‍ മരിച്ച ആശുപത്രിയിലാണ്‌ സംഭവമെന്നതു വിഷയത്തിന്റെ ഗൗരവം ഇരട്ടിയാക്കുന്നു. ഇതേക്കുറിച്ച്‌ അന്വേഷണം നടത്താന്‍ മുസഫര്‍പുര്‍ ജില്ലാ മജിസ്‌ട്രേറ്റ്‌ ഉത്തരവിട്ടിട്ടുണ്ട്‌.
അതേസമയം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം അജ്‌ഞാതമൃതദേഹങ്ങള്‍ വനപ്രദേശത്ത്‌ മറവുചെയ്യുന്നതാണു പതിവെന്ന്‌ ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. പോസ്‌റ്റ്‌മോര്‍ട്ടം വകുപ്പിനായിരുന്നു സംസ്‌കാരച്ചുമതല. എന്നാല്‍ അവര്‍ ഉത്തരവാദിത്തബോധത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാതിരുന്നതാണ്‌ ഇപ്പോഴത്തെ അവസ്‌ഥയ്‌ക്കു കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. യഥാവിധി ദഹിപ്പിക്കുകയോ മറവുചെയ്യുകയോ ചെയ്‌തിരുന്നെങ്കില്‍ ഈസ്‌ഥിതി ഉണ്ടാകുമായിരുന്നില്ല.

Ads by Google
Sunday 23 Jun 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW