Sunday, July 21, 2019 Last Updated 12 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 04.53 PM

മോട്ടോറോളയുടെ വണ്‍ വിഷന്‍ ഇന്ത്യന്‍ വിപണിയില്‍

Motorola One Vision Debuts in India

മോട്ടറോള പുതിയ സ്മാര്‍ട്ട്‌ഫോണായ മോട്ടറോള വണ്‍ വിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ചില പ്രത്യകതകളോടെയാണ് മോട്ടറോള ഈ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

ഇത് മൊട്ടറോളയുടെ ഒരു പുതിയ ഫുള്‍ സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണാണ്. മോട്ടറോള വണ്‍ സീരിസിലെ രണ്ടാമത്തെ ഫോണാണ് വണ്‍ വിഷന്‍. സെല്‍ഫി കാമറയ്ക്കായി പഞ്ച് ഹോള്‍ സവിശേഷത ഈ ഫോണില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ആന്‍ഡ്രോയ്ഡ് വണ്ണില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് വണ്‍ വിഷന്‍. 6.3 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് സ്‌ക്രീന്‍ കൂടാതെ കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയില്‍ ഇന്‍ബില്‍ട്ട് ഫിംഗര്‍ സെന്‍സറുണ്ട്. നേരത്തെ മോട്ടറോള ജി, ഇ സീരിസുകള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വലിയ മാറ്റം വരുത്തിയിരുന്നു.

3,500 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. പിന്നില്‍ ഡൂവല്‍ കാമറ സവിശേഷതയോടെയാണ് ഈ ഫോണ്‍ എത്തുന്നത്. 48 എംപി പ്രൈമറി സെന്‍സറില്‍ സോണി ഐഎംഎക്‌സ് 586 പ്രോസ്സസറാണ് ഉപയോഗിച്ചിരിക്കുന്നത്.

രണ്ടാമത് 5എംപി ഡെപ്ത് സെന്‍സറാണ്. പഞ്ച് ഹോള്‍ കാമറയുടെ ശേഷി 25എംപിയാണ്. ബ്രോൺസ് ഗ്രേഡിയന്റ്, സഫയർ ഗ്രേഡിയന്റ് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW