Sunday, July 21, 2019 Last Updated 6 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 02.18 PM

സ്വാദിഷ്ഠമായ 'ഈന്തപ്പഴം ചേര്‍ത്ത വട്ടയപ്പം' തയാറാക്കാം

cookery

''തനി നാടന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടാത്തവരില്ല. അല്‍പ്പം മധുരത്തിന്റെ മേമ്പൊടി കൂടി ചേര്‍ത്ത വട്ടയപ്പം തയാറാക്കാം''

ആവശ്യമുള്ള സാധനങ്ങള്‍


വറുത്ത അരിപ്പൊടി - ഒരു കപ്പ്
മുട്ട - 3 എണ്ണം
പഞ്ചസാര - 1/2 കപ്പ്
ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂണ്‍
സോഡാപ്പൊടി - 1/2 ടീസ്പൂണ്‍
എണ്ണ/ നെയ്യ് - ഒരു ടീസ്പൂണ്‍
കപ്പലണ്ടി - 10 എണ്ണം
കിസ്മിസ് - 10 എണ്ണം
ഈന്തപ്പഴം - 10 എണ്ണം

തയാറാക്കുന്ന വിധം


വറുത്ത അരിപ്പൊടിയില്‍ മുട്ട, പഞ്ചസാര, ഏലയ്ക്കാപ്പൊടി, സോഡാപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക. ചേരുവകള്‍ യോജിപ്പിച്ച ശേഷം മാറ്റിവയ്ക്കുക. ഒരു ഫ്രയിങ് പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണയോ അല്ലെങ്കില്‍ നെയ്യോ ഒഴിച്ച് ചൂടാക്കുക.

പാന്‍ നന്നായി ചൂടായ ശേഷം തീ കുറച്ച് മാറ്റിവച്ചിരിക്കുന്ന ചേരുവകള്‍ ഒഴിക്കുക. അതിനുമുകളില്‍ വറുത്തുവച്ച കപ്പലണ്ടി, കിസ്മിസ്, എന്നിവ വിതറുക. ഈന്തപ്പഴം ചെറുതായി അരിഞ്ഞശേഷം അതും മുകളില്‍ വിതറുക. പാന്‍ മൂടിവച്ച് വേവിച്ചടെുക്കാം.

സാബിറ നാസര്‍ , കാഞ്ഞിരപ്പള്ളി

Ads by Google
Tuesday 25 Jun 2019 02.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW