Tuesday, July 16, 2019 Last Updated 13 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.56 PM

കയറിപ്പോയവര്‍ മടങ്ങി വരാത്ത, 'ദുരൂഹത' നിറഞ്ഞ, സ്ത്രീകള്‍ക്ക് അപ്രഖ്യാപിത വിലക്കുള്ള 'എരപ്പിനെ' അവര്‍ തേടിച്ചെന്നു: വെള്ളച്ചാട്ടത്തെ പുനര്‍ജീവിപ്പിച്ച് 'വളക്കിലുക്കം'

Erap Waterfall

കയറിപ്പോയവര്‍ ഇതുവരെ മടങ്ങിവന്നിട്ടില്ല.. സ്ത്രീകള്‍ക്ക് അപ്രഖ്യാപിത വിലക്ക്.. ദുരൂഹതകള്‍ പേറി താഴേയ്ക്ക് പതിക്കുന്ന 'എരപ്പ്' എന്നും ഒരു പേടിസ്വപ്നമായിരുന്നു. കൊല്ലം ജില്ലയില്‍ ഏരൂര്‍ പഞ്ചായത്തിലെ ആര്‍ച്ചല്‍ ഗ്രാമത്തിലെ ഈ ദൃശ്യവിരുന്നിനെ ദുരൂഹതകളുടെ പേരില്‍ ഇതുവരെ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ വനിതാ കൂട്ടായ്മ തന്നെ എരപ്പിനെ തേടിച്ചെന്നു.. പുറംലോകം അറിയാതെ കിടന്ന ആ എരപ്പ് വെള്ളച്ചാട്ടത്തെ പുനര്‍ജ്ജിവിപ്പിക്കാന്‍..!

ചെന്തുരുണി- കുളത്തൂപ്പുഴ വനമേഖലയിലൂടെ ഒഴുകി വന്ന് പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ നിന്നാണ് താഴേയ്ക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ എരപ്പില്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ' എരപ്പ്' എന്ന് പേരുവീഴുന്നതും. എരപ്പ് വെള്ളച്ചാട്ടം തേടായി രൂപാന്തരപ്പെട്ട് കല്ലട ആറ്റിലാണ് പതിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ മുകള്‍പ്പരപ്പില്‍ പടര്‍ന്നു നില്‍ക്കുന്ന ആലിനെ ചുറ്റിപ്പറ്റിയും ഒരുപാട് കെട്ടുകഥകളുണ്ട്.

സ്ത്രീകള്‍ക്ക് അപ്രഖ്യാപിത വിലക്കുള്ള ആ വെള്ളച്ചാട്ടം തൊട്ടടുത്ത് താമസിക്കുന്ന സ്ത്രീകള്‍ പോലും ഇതുവരെ ഒരുനോക്ക് കണ്ടിരുന്നില്ല. അന്നാദ്യമായി അവര്‍ കണ്ടു. മനം നിറയെ.. നാടിന്റെ ജീവനാഡിയായ ആ ജലസ്‌ത്രോസ് സംരക്ഷിക്കുമെന്നും വെള്ളച്ചാട്ടത്തെ കാട് നല്‍കിയതുപോലെ നിലനിര്‍ത്തുമെന്നും പരുത്തിത്തുണിയില്‍ എഴുതി ഒപ്പിട്ടു നല്‍കി.

വെള്ളച്ചാട്ടത്തിന്റെ സമീപ പ്രദേശങ്ങളിലായി മരത്തെകള്‍ നട്ടു പിടിപ്പിച്ചു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ 15 ഓളം ചാക്കുകളിലായാണ് അവര്‍ നിറച്ചത്. മഴയെന്നോ, വേനലെന്നോ ഭേദമില്ലാതെ എപ്പോഴും സജീവമായ വെള്ളച്ചാട്ടമാണിത്. എരപ്പിനെ ചുറ്റിപ്പറ്റി നിരവധി കെട്ടുകഥകള്‍ ഉള്ളതിനാല്‍ നാട്ടുകാര്‍ ആരും ഇവിടേക്ക് വരാന്‍ തയാറാകാത്തത് സാമൂഹ്യവിരുദ്ധര്‍ക്ക് സൗകര്യമായി. എന്നാല്‍ എല്ലാ കെട്ടുകഥകളേയും പടിക്കു പുറത്തു നിര്‍ത്തിയാണ് എരപ്പിനെ ഈ ഗ്രാമം പുനര്‍ജീവിപ്പിച്ചത്. ടൂറിസം കേന്ദ്രമാകാന്‍ അണിയിച്ചൊരുക്കിയത്.

Ads by Google
Monday 01 Jul 2019 01.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW