Tuesday, July 16, 2019 Last Updated 40 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 03.50 PM

തൈറോയ്ഡ രോഗവും ചികിത്സയും

''കുട്ടികളിലെ രണ്ടാംഘട്ടം വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കാരണം ഈ സമയത്ത് ഹോര്‍മോണിന്റെ ഉപഭോഗം കൂടുതലായിരിക്കും''
Thyroid Problems, Symptoms, Diagnosis & Treatment

കഴുത്തിന്റെ മുന്‍വശത്തായി സ്ഥിതിചെയ്യുന്ന അന്തസ്രാവീഗ്രന്ഥിയാണ് തൈറോയ്ഡ്. നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്.

ഇതില്‍ നല്ലൊരു ശതമാനവും ഉപദ്രവകാരിയല്ലാത്ത ഫിസിയോളജിക്കല്‍ ഗോയിറ്ററാണ്. കുട്ടികളിലെ രണ്ടാംഘട്ടം വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.

കാരണം ഈ സമയത്ത് ഹോര്‍മോണിന്റെ ഉപഭോഗം കൂടുതലായിരിക്കും. ഇങ്ങനെ ഗ്രന്ഥിക്കുണ്ടാകുന്ന താത്ക്കാലിക വീക്കം പൂര്‍ണമായും ഭേദമാക്കാം. ചുരുക്കം ചിലരില്‍ ഇത് അപകടകര
മായ ഗോയിറ്ററുമാകാം.

അയഡിന്റെ അഭാവം


തൈറോയ്ഡ് ഹോര്‍മോണിലെ പ്രധാന ഘടകം അയഡിനാണ്. അതിനാല്‍ ഭക്ഷണത്തില്‍ അയഡിന്റെ അംശം കുറഞ്ഞാല്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനം കുറയുകയും അനുബന്ധലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഈ പ്രശ്‌നം ഭക്ഷണത്തിലൂടെ തന്നെ പരിഹരിക്കാവുന്നതാണ്. കടല്‍മത്സ്യം, സെഡാര്‍ ചീസ്, പാല്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട ഇവയെല്ലാം അയഡിന്‍ സമ്പുഷ്ടമാണ്. അയഡിന്‍ ചേര്‍ന്ന ഉപ്പ് പാചകത്തിന് ഉപയോഗിക്കുന്നതാണ് ഉത്തമം.

ഭക്ഷണത്തിലെ പോരായ്മകള്‍ പരിഹരിച്ചാലും ചില വ്യക്തികളില്‍ തൈറോയ്ഡിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കും. ഗ്രന്ഥിയെ ബാധിക്കുന്ന ഇന്‍ഫ്‌ളേഷന്‍, അണുബാധ, ചില ഔഷധങ്ങള്‍ (ലിഥിയം, അമിസെറോണ്‍) തുടങ്ങിയവ റേഡിയേഷന്‍ ചികിത്സ, പ്രസവാനന്തരമുള്ള ശാരീരികാവസ്ഥ തുടങ്ങിയ കാരണങ്ങളാലും ഇത് സംഭവിക്കാം.

ഇന്ത്യയില്‍ ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ നല്ലൊരു ശതമാനത്തിനും തൈറോയ്ഡ് പ്രവര്‍ത്തനം മന്ദീഭവിച്ചതായി കാണുന്നുണ്ട്. തൈറോയിഡ് ഹോര്‍മോണിന്റെ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും (ഹൈപ്പര്‍ തൈറോയിഡിസവും ഹൈപ്പര്‍ തൈറോയിഡിസവും) അണ്ഡവിസര്‍ജനത്തെ ബാധിക്കും. ഇതുമൂലം ആര്‍ത്തവം കൂടിയോ കുറഞ്ഞോ വരാം.

Thyroid Problems, Symptoms, Diagnosis & Treatment

ഹൈപ്പോ തൈറോയിഡിസം


തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയിഡിസം. കുട്ടികളിലെ ഹൈപ്പോ തൈറോയ്ഡിസം വളര്‍ച്ച മുരടിക്കല്‍, ബുദ്ധിമാന്ദ്യം തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.

മുതിര്‍ന്നവരില്‍ ഹൈപ്പോ തൈറോയ്ഡിസം മിക്‌സോഡിം എന്ന രോഗത്തിലേക്ക് നയിക്കുന്നു. തണുപ്പിനോടുള്ള അസഹിഷ്ണുത സന്ധികളില്‍ വേദന, പേശീവലിവ്, വിഷാദരോഗം, അമിതവണ്ണം, വരണ്ടചര്‍മ്മം, മുടികൊഴിച്ചില്‍, മലബന്ധം, കൈകാല്‍തരിപ്പ്, പരുക്കന്‍ശബ്ദം, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുക, ആര്‍ത്തവം ക്രമമില്ലാതാവുക തുടങ്ങിയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

ഹൈപ്പര്‍ തൈറോയ്ഡിസം


തൈറോയ്ഡ് ഹോര്‍മോണിന്റെ അമിതോത്പാദനമാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ഇത് ഗൗരവമായ ഒരു രോഗമാണ്. അയഡൈയ്ഡ് ഉപ്പിന്റെ അമിതോപയോഗം. പിറ്റിയൂട്ടറി ഗ്രന്ഥിയുടെയും തൈറോയ്ഡ്ഗ്രന്ഥിയിലും വരുന്ന മുഴകള്‍, കാന്‍സര്‍ എന്നിവയും തൈറോയ്ഡിന്റെ അമിത ഉത്പാദനത്തിന് കാരണമാകാം.

ലക്ഷണങ്ങള്‍


ചൂടിനോടുള്ള അസഹിഷ്ണുത, ഹൃദയമിടിപ്പ് കൂടുക, ശരീരം മെലിയുക, മുടികൊഴിച്ചില്‍, അമിതദാഹം, വിശപ്പ് തുടങ്ങി നിരവധി ലക്ഷണങ്ങള്‍ ഉണ്ട്. ഹൈപ്പര്‍ തൈറോയ്ഡിസവും ഹൈപ്പോ തൈറോയ്ഡിസവും തൈറോയ്ഡ് ഗ്രന്ഥിയുടെ മാത്രം പ്രശ്‌നമാവണമെന്നില്ല. പിറ്റിയൂട്ടറിഗ്രന്ഥിയുടെ തകരാറുമൂലവും ഇത് സംഭവിക്കാം. വിദഗ്ദ്ധ പരിശോധനയിലൂടെ മാത്രമേ ഇത് കണ്ടുപിടിക്കാനാവൂ.

തൊണ്ടമുഴ


തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന മുഴ അഥവാ വീക്കമാണ് ഗോയിറ്റര്‍. ഗോയിറ്ററുള്ള എല്ലാ രോഗികള്‍ക്കും ഗ്രന്ഥിക്ക് പ്രവര്‍ത്തനതകരാറുകള്‍ ഉണ്ടാകണമെന്നില്ല. പ്രവര്‍ത്തനത്തകരാറുകള്‍ ഉണ്ടെങ്കിലും, ഗോയിറ്റര്‍ ഉണ്ടാകണമെന്നില്ല.

മള്‍ട്ടി നോഡുലാര്‍ ഗോയിറ്റര്‍ (ചെറിയ മുഴകള്‍), കൊളോയ്ഡ് ഗോയിറ്റര്‍, ഗ്രന്ഥിയുടെ മൊത്തത്തിലുള്ള വീക്കം ഇവയെല്ലാം ഗോയിറ്ററായി കണക്കാക്കാം.

Thyroid Problems, Symptoms, Diagnosis & Treatment

പരിശോധനകള്‍


പ്രാഥമിക പരിശോധനകള്‍ ടി.എസ്.എച്ച്, ടി3, ടി4 എന്നിവയും അള്‍ട്രാസൗണ്ട് സ്‌കാനിങ്ങുമാണ്. എഫ്.എന്‍.എ.സി, തൈറോഗ്ലോബുലിന്‍, ടി.പി.ഒ. ആന്റിജന്‍ തുടങ്ങിയ സങ്കീര്‍ണ്ണപരി ശോധനകള്‍ ചില രോഗികള്‍ക്ക് ആവശ്യമായിവരാം.

ചികിത്സ


കാന്‍സര്‍ മുഴകള്‍, കാന്‍സര്‍ സാധ്യതയുള്ള മുഴകള്‍ എന്നിവ ഓപ്പറേഷനിലൂടെ നീക്കം ചെയ്യേണ്ടതും തുടര്‍ ചികിത്സ ആവശ്യവുമാണ്.

ഹോമിയോ ചികിത്സ


തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനവൈകല്യം മൂലമുണ്ടാകുന്ന ഗോയിറ്റര്‍ അഥവാ തൊണ്ടമുഴയ്ക്ക് ഹോമിയോ ചികിത്സ ഫലപ്രദമാണ്. ഇതിന് ദീര്‍ഘകാലം ചികിത്സ ആവശ്യമായി വരാം. അയഡം, കാല്‍ക്കേരിയാ ഫ്‌ളോര്‍, സ്‌പോന്‍ജിയ, ലാപിസ് ആല്‍ബാ, തൈറോക്‌സിന്‍ തുടങ്ങിയ മരുന്നുകളാണ് സാധാരണ നല്‍കുന്നത്. ഇവയ്ക്ക് പാര്‍ശ്വഫലങ്ങളില്ല.

ഡോ. വി. എസ്. അമ്പാടി
കൊല്ലം

Ads by Google
Monday 01 Jul 2019 03.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW