Tuesday, July 16, 2019 Last Updated 47 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 04.04 PM

പ്രീഡിഗ്രി വരെ അനാഥാലയത്തില്‍.. താണ്ടിയത് ദുരന്തപടവുകള്‍, ഇന്നിപ്പോള്‍ കൊല്ലത്തിന്റെ കളക്ടര്‍!

B.Abdul Nazar IAS, Kollam district collecter

കൊല്ലം ജില്ലയുടെ കളക്ടറായി ബി അബ്ദുല്‍ നാസര്‍ ചുമതലയെടുക്കുകയാണ്. എന്നാല്‍ ഐഎഎസ് എന്ന നേട്ടം ഇദ്ദേഹം സ്വന്തമാക്കിയത് നിരവധി കടമ്പകളിലൂടെയാണ്. തലശേരി ദാറുല്‍ സലാം, തൃശൂര്‍ വാടാനപ്പള്ളി ഇസ്ലാമിക കോളേജ് ഫോര്‍ ഓര്‍ഫനേജ് എന്നീ അനാഥാലയങ്ങളിലായിരുന്നു ഇദ്ദേഹത്തിന്റെ ബാല്യം. അഞ്ചാം വയസ്സില്‍ ബാപ്പ മരിച്ചതോടെയാണ് അദ്ദേഹത്തിന് ഓര്‍ഫനേജിലേക്ക് മാറേണ്ടി വന്നത്.

ബാപ്പയുടെ മരണത്തോടെ നാല് സഹോദരിമാരടങ്ങുന്ന കുടുംബം കടുത്ത പട്ടിണിയിലായി. മൂന്ന് വീടുകളില്‍ ജോലിക്ക് പോയിട്ടും മക്കള്‍ക്ക് വയറ് നിറയെ ആഹാരം കൊടുക്കാന്‍ സാധിക്കാതെ വന്നതോടെ ഉമ്മയുടെ തീരുമാനപ്രകാരമാണ് അബ്ദുള്‍ നാസര്‍ തലശേരി ദാറുള്‍ സലാം ഓര്‍ഫനേജില്‍ എത്തിപ്പെടുന്നത്. ഒന്നാം ക്ലാസ് മുതല്‍ പ്രീഡിഗ്രി വരെ അനാഥാലയത്തിലായിരുന്നു ജീവിതം. പിന്നീട് ബ്രണ്ണന്‍ കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. കോഴിക്കോട് ഫറൂഖ് കോളേജില്‍ നിന്ന് എംഎ എടുത്തു. ബിഎഡ് പഠനകാലത്തെല്ലാം പല ഇടങ്ങളില്‍ ജോലി ചെയ്ത് ചിലവ് കണ്ടെത്തി. തുടര്‍ന്ന് മെഡിക്കല്‍ ആന്റ് സൈക്കാട്രിയില്‍ എംഎസ്ഡബ്ല്യു നേടി.

ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് നേട്ടങ്ങളുടെ പടവുകള്‍ അദ്ദേഹം കയറി. സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് പരീക്ഷയിലെ വിജയത്തോടെ 2006ല്‍ ഡെപ്യൂട്ടി കളക്ടറായി. 2013ലും 2017ലും കേന്ദ്ര ഹജ്ജ് കമ്മിറ്റി കോഓഡിനേറ്റര്‍. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി കോംപീറ്റന്റ് അതോറിറ്റി. 2015ല്‍ മികച്ച ഡെപ്യൂട്ടി കളക്ടറായി അംഗീകാരം. അധ്യാപികയായ എം കെ റുക്‌സാനയാണ് ഭാര്യ. മക്കള്‍ ; നെയിമ, നൂമാന്‍, ഇനാം.

Ads by Google
Monday 01 Jul 2019 04.04 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW