Tuesday, July 16, 2019 Last Updated 33 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 03.44 PM

വെരിക്കോസ് വെയിന്‍ പരിഹരിക്കാം

''തുടര്‍ച്ചയായി നിന്നുജോലി ചെയ്യുന്നവരിലാണ് വെരിക്കോസ് സിരകള്‍ബാധിക്കാറ്. അഞ്ചിലൊരാള്‍ക്ക് സിരാകൗടില്ല്യം ഉണ്ടാകുന്നു വെങ്കിലും ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമല്ല ഇത്''
Varicose veins Symptoms and treatment

പ്രധാനമായും കാലുകളിലെ തൊലിക്കടിയിലുള്ള സിരകള്‍ തടിച്ചും, വളഞ്ഞും കാണപ്പെടുന്ന അത്ര ഗൗരവമല്ലാത്ത ഒരു വെരിക്കോസ് വെയിന്‍.

ഈ രോഗത്തിന് ആയുര്‍വേദത്തില്‍ സിരാഗ്രന്ഥി സിരാകൗടില്യം എന്നപേരുകളില്‍ അറിയപ്പെടുന്നു. ഇരുപത് വയസിനു താഴെ ഈ രോഗം കാണാറില്ല. മുതിര്‍ന്നവരിലാണ് കൂടുതലായും കാണുന്നത്.

സ്ത്രീകളിലാണ് പുരുഷന്മാരേക്കാള്‍ കൂടുതലായി കണ്ടുവരുന്നത്. ചിലരില്‍ കുടുംബപാരമ്പര്യം കാണാറുണ്ട്. തുടര്‍ച്ചയായി നിന്നുജോലി ചെയ്യുന്നവരിലാണ് വെരിക്കോസ് സിരകള്‍ബാധിക്കാറ്. അഞ്ചിലൊരാള്‍ക്ക് സിരാകൗടില്ല്യം ഉണ്ടാകുന്നു വെങ്കിലും ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമല്ല ഇത്.

രോഗകാരണം


കാലുകളിലെ ഉപരിഭാഗത്തുള്ള സിരകള്‍ രക്തം സംഭരിച്ച് കാലിന്റെ അന്നല്‍ഭാഗത്തുള്ള സിരകളിലേക്ക് കൊണ്ടുപോകുന്നു. അവിടെനിന്നും തിരിച്ച് ഹൃദയത്തിലേക്ക് എത്തിക്കുന്നതാണ് രക്ത ചംക്രമണത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനം. കാലുകളിലെ പേശികളുടെ സ്പന്ദനങ്ങളും സങ്കോചവികാസവുമാണ് രക്തത്തെ മുകളിലേക്ക് നമ്മള്‍ നില്‍ക്കുന്ന അവസരങ്ങളില്‍പോലും കൊണ്ടുപോകുന്നത്.

ഇതിനായി ഒരു ഭാഗത്തേക്ക് രക്തചംക്രമണം നടത്തുന്നതിനായി വാല്‍വുകള്‍ സിരാരന്ധ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. വാല്‍വുകള്‍ പൂര്‍ണമായും അടയാതെ വന്നാല്‍ രക്തം സിരകളില്‍ വേഗം കുറഞ്ഞ് ഒഴുകുമ്പോള്‍ സിരാഭിത്തികളില്‍ ഏല്‍കുന്ന സമ്മര്‍ദം സിരകളുടെ വികാസത്തിനും കാലക്രമേണ സിരകള്‍ വളയുന്നതിനും കാരണമാകുന്നു.

Varicose veins Symptoms and treatment

ഇതാണ് വെരിക്കോസ് വെയിന്‍. ശരീരത്തിലെ മറ്റു ഭാഗങ്ങളിലും സിരാഗ്രന്ധികള്‍ വരാറുണ്ട്. ഗുരുതരമായ കരള്‍രോഗമുള്ളവരില്‍ പോര്‍ട്ടല്‍ സിരകളില്‍ രക്തതടസം നേരിട്ടാല്‍ വയറിലും കുടലിലും ഇപ്രകാരം സംഭവിക്കും.

അമിതഭാരവും നില്‍പ്പുജോലിലും


പാരമ്പര്യമായി സിരകള്‍ക്ക് ആരോഗ്യകുറവുള്ളവര്‍ അതിനു വിപരീതമായ തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ രോഗത്തിന് വേഗം കീഴടങ്ങുന്നു. സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയില്‍ ഉയര്‍ന്ന അളവില്‍ ഉണ്ടാകുന്ന പ്രോജസ്‌ടോണ്‍ എന്ന ഹോര്‍മോണ്‍ സിരകളെ വിസിപ്പിക്കുന്നു.

ഗര്‍ഭിണികളില്‍ ഗര്‍ഭാശയം അരക്കെട്ടിലെ അസ്ഥികളില്‍ ഏല്‍പിക്കുന്ന സമ്മര്‍ദ്ദം അധോഭാഗത്തു നിന്നും ഹൃദയത്തിലേക്കുള്ള രക്തചംക്രമണത്തെ മന്ദീഭവിപ്പിക്കുന്നതും കാലിലെ സിരകള്‍ വികസിപ്പിക്കുന്നതിനു കാരണമാകുന്നു. പൊണ്ണത്തടിയും നില്‍പ്പുജോലിയും സിരാവികാസത്തിനു
കാരണമാകുന്നു.

രോഗ ലക്ഷണങ്ങള്‍


നീല നിറത്തിലും, വളഞ്ഞതും, തടിച്ചു വീര്‍ത്തതും വികൃതവുമായിരിക്കുന്ന രക്തകുഴലുകള്‍ ത്വക്കിനടിയില്‍ പ്രത്യക്ഷപ്പെട്ടു നില്‍ക്കുന്ന അവസരങ്ങളില്‍ കൂടുതല്‍ വ്യക്തമാകുകയും ചെയ്യുന്നു. തുടര്‍ച്ചയായി നില്‍ക്കേണ്ടിവന്നാല്‍ കാലില്‍ വേദന, കഴപ്പ് ഇവ അനുഭവപ്പെടുന്നു. കൂടുതല്‍ ഗുരുതരമായ അവസ്ഥയില്‍ കണങ്കാല്‍ ഭാഗത്ത് ചൊറിച്ചില്‍ വരള്‍ച്ച, കറുത്ത നിറം ഉണങ്ങാത്ത വ്രണം എന്നിവയാല്‍ ദീള്‍ഘകാലം ബുദ്ധിമുട്ടിക്കുന്നു.

രോഗനിര്‍ണ്ണയം


അള്‍ട്രാസൗണ്ട് ഡോപ്‌ളര്‍ പഠനം, രോഗിയെ നിര്‍ത്തി രക്തചംക്രമണ സ്വഭാവം, തിരിച്ചൊഴുക്ക് ഇവ പരിശോധിച്ച് മനസിലാകുന്നു.
Varicose veins Symptoms and treatment

ചികിത്സ


എല്ലാവെരിക്കോസ് സിരകളും ചികിത്സിക്കേണ്ടതില്ല. വേദന ത്വക്ക് രോഗങ്ങള്‍, വൃണങ്ങള്‍ ഇവയ്ക്ക് വേണ്ട ആയുര്‍വേദ്ദ ഔഷധങ്ങള്‍, ലേപനങ്ങളായും, കഴിക്കേണ്ടവയും വൈദ്യനിര്‍ദേശാനുസരണം ഉപയോഗിക്കണം. ലീച്ചിംഗ് (ജളൂക എന്ന കുളയട്ട) ഉപയോഗിച്ച് അശുദ്ധ രക്തം നിര്‍ഹരിക്കുന്നത് ചൊറിച്ചില്‍ മാറുന്നതിനും വ്രണങ്ങള്‍ ഉണങ്ങുന്നതിനും സഹായിക്കും.

സ്വയം സഹായിക്കാവുന്നവ


1. ദീര്‍ഘനേരം നില്‍ക്കുന്നത് ഒഴിവാക്കുക
2. പതിവായി വ്യായാമത്തിനായി നടക്കുന്നത് കാലിലെ പേശികളുടെ ആരോഗ്യത്തിനും സിരകളിലെ രക്തചംക്രമണത്തിനും നല്ലതാണ്.
3. ഇരിക്കുമ്പോള്‍ കാലുകള്‍ ഉയര്‍ത്തിവച്ചിരിക്കാന്‍ ശ്രമിക്കുക.
4. വൈദ്യനിര്‍ദേശാനുസരണം ഇലാസ്റ്റിക് സ്‌റ്റോകിംഗ്‌സ് (സോക്‌സ്) നിര്‍ദേശിച്ചാല്‍ കിടക്കയില്‍ നിന്നും എണീക്കുന്നതിനു മുമ്പ് ധരിക്കുക.
5. അമിതവണ്ണം നിയന്ത്രിച്ചു നിര്‍ത്തുക.

കടപ്പാട്:
ഡോ. മഹേഷ് കുമാര്‍. എസ്
ആയുര്‍വേദിക് കണ്‍സള്‍ട്ടന്റ്
കൃപാ നഴ്‌സിങ് ഹോം, കരുവാറ്റ

Ads by Google
Ads by Google
Loading...
TRENDING NOW