Tuesday, July 16, 2019 Last Updated 16 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 07.00 PM

ശോക്ല ആകാശ് അംബാനിയുടെ ചിത്രശലഭ ചെരുപ്പ്:വിലയറിഞ്ഞ് അംബരന്ന് സോഷ്യല്‍ലോകം

Shloka metha, Mukesh ambani, Akash ambani

നിത അംബാനിയുടെ ബാഗിന്റെ വില കേട്ടതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പേ മരുമകള്‍ ശോക്ല മേത്തയുടെ ചെരുപ്പിന്റെ വിലകേട്ട് ഞെട്ടി ഫാഷന്‍ പ്രേമികള്‍. ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വിരമിക്കല്‍ ചടങ്ങില്‍ എത്തിയതായിരുന്നു ആകാശ് അംബാനിയും ശോക്ലയും. വെള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പും ആകാശ നീല സ്‌കര്‍ട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ശോക്ല എത്തിയത്.

എന്നാല്‍ ശോക്ലയുടെ ചെരുപ്പായിരുന്നു അവിടെ താരം. സൊഫിയ വെബ്‌സ്റ്റേഴ്‌സ് ഐകോണിക് ബട്ടര്‍ഫ്‌ലൈ ഡിസൈന്‍ ചെരുപ്പാണിത്. പിറകിലുള്ള ചിത്രശലഭത്തിന്റെ രൂപമാണ് ചെരുപ്പിന്റെ പ്രത്യേകത. ചെരുപ്പിന്റെ വില 50,000 രൂപയാണ്. പല നിറത്തിലും ഡിസൈനിലും ലഭ്യമാണ്.

നിരവധി പ്രമുഖരുടെ പ്രിയപ്പെട്ട ഡിസൈനര്‍ ചെരുപ്പ് ആണിത്. എങ്കിലും ചെരുപ്പിന്റെ വില അത്ഭുതപ്പെടുത്തുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ അംബാനി കുടുംബത്തിന് 50,000 നിസാര തുകയാണെന്നാണ് ചിലരുടെ പക്ഷം. ഏതായാലും ഫാഷന്‍ ലോകത്ത് ഈ ചിത്രശലഭ ചെരുപ്പ് താരമായി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW