Tuesday, July 16, 2019 Last Updated 39 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 07.25 PM

യാത്രയ്ക്കിടെ നെഞ്ചുവേദന: രോഗിയേയും കൊണ്ട് പാഞ്ഞ് കെഎസ്ആര്‍ടിസി, വഴിയൊരുക്കി 'താങ്ങായ്' പോലീസ്!

Facebook post, Kerala police

യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസിയുടെ നന്മ മനസ്. നാഗര്‍കോവില്‍ നിന്നുംതിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിക്കാണ് യാത്രാമധ്യേ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ യാത്രക്കാരുടെ സഹായത്തോടെ കെഎസ്ആര്‍ടിസിയില്‍ യാത്രക്കാരിയെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. യാത്രക്കുരുക്കേറിയ റോഡില്‍ വഴിയൊരുക്കിയത് പോലീസ് ഉദ്യോഗസ്ഥരുടെ കരുതലാണ്. കേരള പോലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലുടെയാണ് വീഡിയോ സഹിതം നന്മ വാര്‍ത്ത പങ്കുവെച്ചത്. കല്ലെറിയുന്നവര്‍ കാണാതെ പോകരുത് ഈ നന്മയെ എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കല്ലെറിയുന്നവര്‍ കാണാതെ പോകരുത് ഈ നന്മയെ...

നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ സഹയാത്രക്കാര്‍ അവരെ വേഗം ആശുപത്രിയിലെത്തിക്കുന്നതിനായി െ്രെഡവര്‍ ആര്‍. രാജേഷിനോടും കണ്ടക്ടര്‍ വി. ശ്രീകാന്തിനോടും സഹായം ആവശ്യപ്പെട്ടു. അത്യധികം ഗതാഗതക്കുരുക്കേറിയ പ്രാവച്ചമ്പലം കരമന റോഡില്‍ ബസ് ആംബുലന്‍സിന്റെ റോള്‍ ഏറ്റെടുത്തു. രോഗിയുടെ അവസ്ഥ ബോധ്യം വന്നതിനാല്‍ വഴിയിലിറങ്ങേണ്ട യാത്രക്കാര്‍ പോലും ഈ ഉദ്യമത്തില്‍ ജീവനക്കാരുടെ കൂടെ നിന്നു.

ബസിന്റെ ലൈറ്റിട്ടു കൊണ്ടുള്ള വരവും വേഗതയും ശ്രദ്ധിച്ച ദേശീയപാതയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കണ്‍ട്രോള്‍ റൂം വാഹനം വിഷയത്തിന്റെ അടിയന്തിരപ്രാധാന്യം മനസിലാക്കി ബസിനെ ഗതാഗതക്കുരുക്ക് ഒഴിവാക്കി വേഗത്തില്‍ മുന്നോട്ടു പോകാന്‍ വഴികാട്ടിയായി. അവിടെ നിന്നും നാലുകിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ ആശുപത്രിയില്‍ പെട്ടെന്ന് തന്നെ രോഗിയെ എത്തിക്കാനായെങ്കിലും കൃത്യസമയത്തു സ്ട്രക്ച്ചര്‍ ലഭിക്കാത്തതിനാല്‍ രോഗിയെ ബസില്‍ നിന്നും കൈകളില്‍ താങ്ങിയെടുത്ത് പോലീസ് ഉദ്യോഗസ്ഥന്‍ അത്യാഹിതവിഭാഗത്തിലേക്കു എത്തിക്കുകയായിരുന്നു. കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും അവസരോചിതമായ ഇടപെടലിലൂടെ കൃത്യസമയത്തു രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതു കൊണ്ട് അവരുടെ ജീവന്‍ രക്ഷിക്കാനായി.

ബസില്‍ യാത്ര ചെയ്തിരുന്ന അജ്ഞാത സുഹൃത്തിനു വീഡിയോ പകര്‍ത്തിയതിനുള്ള നന്ദി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW