Tuesday, July 16, 2019 Last Updated 12 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 02.02 AM

നിങ്ങള്‍ക്ക്‌ ഈയാഴ്‌ചയെങ്ങിനെ?

uploads/news/2019/07/320133/azcha.jpg

അശ്വതി: അനുകൂല വാരം. സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്‌. സുഹൃദ്‌ സഹായം ലഭിക്കും.

ഭരണി: അധികച്ചെലവുണ്ടാകും. മനസ്സില്‍ അനാവശ്യചിന്തകള്‍. ഗൃഹസുഖം കുറയും. പ്രവര്‍ത്തന വിജയം കൈവരിക്കും. ബന്ധുക്കളെ കൊണ്ട്‌ ബുദ്ധിമുട്ടുകള്‍.

കാര്‍ത്തിക: വാരത്തിന്റെ തുടക്കം അനുകൂലമല്ല. യാത്രകള്‍ വേണ്ടിവരും. ചെവിയുമായി ബന്ധപ്പെട്ട രോഗാരിഷ്‌ടതകള്‍. വാഹനം മാറ്റിവാങ്ങുവാന്‍ ആലോചന. പ്രണയ ബന്ധങ്ങളില്‍ തിരിച്ചടികള്‍.

രോഹിണി: അനുകൂല ഫലങ്ങള്‍ അധികരിക്കുന്ന വാരമാണ്‌. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ ജനസമ്മിതി വര്‍ധിക്കും. ഇരുചക്ര വാഹനം വാങ്ങും.

മകയിരം: വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില്‍ ആര്‍ക്കെങ്കിലും ഉന്നത സ്‌ഥാനലബ്‌ധി. പ്രശ്‌നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും.

തിരുവാതിര: ആരോഗ്യപരമായി അനുകൂലം. വിവാഹം വാക്കുറപ്പിക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍. അനാവശ്യമായ മാനസിക സംഘര്‍ഷം.

പുണര്‍തം: ധനപരമായി വാരം നന്നല്ല. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍. വ്യവഹാരങ്ങള്‍ നടത്തുന്നവര്‍ക്ക്‌ വാരം പ്രതികൂലം. യാത്രകള്‍ വേണ്ടിവരും.

പൂയം: വാഹനവില്‍പ്പനയിലൂടെ ധനലാഭം. സുഹൃദ്‌ സഹായം ലഭിക്കും. തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തന വിജയം കൈവരിക്കും.

ആയില്യം: അധിക യാത്രകള്‍ വേണ്ടിവരും. ആരോഗ്യപരമായി അനുകൂലമല്ല. സാമ്പത്തികപരമായ വിഷമതകള്‍ അലട്ടും. ഭാര്യാ ഭര്‍ത്തൃബന്ധത്തില്‍ പ്രശ്‌നങ്ങള്‍.

മകം: കാര്‍ഷികരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം. വാക്കുതര്‍ക്കം, വ്യവഹാരം എന്നിവയിലേര്‍പ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ യോഗം. സഹോദരങ്ങള്‍ക്ക്‌ രോഗാരിഷ്‌ടതയ്‌ക്ക് സാധ്യത.

പൂരം: അവിചാരിത ധനലാഭം. ഭക്ഷണസുഖം ലഭിക്കും. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. മനസില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ ഒന്നൊന്നായി നടപ്പാകും. മാതാവിനോ, മാതൃസഹോദരിക്കോ രോഗസാധ്യത.

ഉത്രം: അടുത്ത ബന്ധുക്കളില്‍ നിന്നുള്ള സഹായം മനഃസന്തോഷം തരും. ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും. സ്വന്തം ബിസിനസില്‍ നിന്ന്‌ മികച്ച നേട്ടം.

അത്തം: ആയുധം, അഗ്നി ഇവയാല്‍ പരുക്ക്‌ പറ്റുവാന്‍ സാദ്ധ്യത. ഉദരവിഷമതകള്‍ അനുഭവിക്കും. ആവശ്യത്തിന്‌ പണം കണ്ടെത്താനാവാതെ വിഷമിക്കും. മുമ്പ്‌ പരിചയമില്ലാത്തവര്‍ക്ക്‌ സഹായം ചെയ്യേണ്ടിവരും.

ചിത്തിര: ഗൃഹോപകരണങ്ങള്‍ക്ക്‌ കേടുപാടുകള്‍; തുടര്‍ന്നുള്ള ചെലവുകള്‍. മേലധികാരികള്‍, മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും സഹായം. ബന്ധുജനഗുണം വര്‍ധിക്കും. കാലാവസ്‌ഥാജന്യരോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്‌.

ചോതി: ധനപുരോഗതി കൈവരിക്കുന്ന വാരമാണ്‌. ശിരോരോഗവിഷമതകള്‍ ഉണ്ടാകാം. വിദ്യാഭ്യാസപരമായി ഉന്നതവിജയം കൈവരിക്കും. ഇന്റര്‍വ്യൂ, മത്സരപ്പരീക്ഷകള്‍, വിദേശയാത്രയ്‌ക്കുള്ള ശ്രമം എന്നിവയില്‍ വിജയിക്കും.

വിശാഖം: ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. ഇഷ്‌ടപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കും. ബിസിനസില്‍ മികവ്‌ പുലര്‍ത്തും. ഔഷധങ്ങളില്‍ നിന്ന്‌ അലര്‍ജി പിടിപെടാന്‍ സാധ്യത.

അനിഴം: സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം നല്‍കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളില്‍ ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത്‌ ശോഭിക്കും. സാമ്പത്തികമായി ചെറിയ വിഷമതകള്‍ നേരിടും.

തൃക്കേട്ട: സുഹൃദ്‌ സഹായം ലഭിക്കും. ധനപരമായ വിഷമതകള്‍ ശമിക്കും. ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന അകല്‍ച്ച കുറയ്‌ക്കുവാന്‍ സാധിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും.

മൂലം: സാമ്പത്തിക വിഷമതകള്‍ മറികടക്കും. വിവാഹമോചനക്കേസുകള്‍ നടത്തുന്നവര്‍ക്ക്‌ ഒത്തുതീര്‍പ്പിനുള്ള അവസരം. സ്വപ്രയത്നത്താല്‍ തടസങ്ങള്‍ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും.

പൂരാടം: ബന്ധുഗുണം അനുഭവിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സ്വഗൃഹത്തില്‍ നിന്നു വിട്ടുനില്‌ക്കേണ്ടിവരും. ആഘോഷ ചടങ്ങുകളില്‍ സംബന്ധിക്കും.

ഉത്രാടം: ഗൃഹനിര്‍മാണത്തില്‍ പുരോഗതി. കാര്‍ഷികമേഖലയില്‍ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ഏജന്‍സി, ബ്രോക്കര്‍ തൊഴിലില്‍ നിന്ന്‌ ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ശമിക്കും.

തിരുവോണം: സന്താനങ്ങളെക്കൊണ്ട്‌ മനോവിഷമം. വ്യവഹാരം നടത്തുന്നവര്‍ക്ക്‌ വിജയം. അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയില്‍ പ്രതിഫലിക്കും. അനാവശ്യ വിവാദങ്ങളില്‍ ഏര്‍പ്പെടും .

അവിട്ടം: സാമ്പത്തിക വിഷമതകളില്‍ നിന്ന്‌ മോചനം. തൊഴില്‍സ്‌ഥലത്ത്‌ അംഗീകാരം. വിവാഹാലോചനകള്‍ പുരോഗമിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമം വിജയിക്കും.

ചതയം: കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അംഗീകാരം. ദീര്‍ഘയാത്രകള്‍ വേണ്ടിവരും. മനസ്സില്‍ നിലനിന്നിരുന്ന അനാവശ്യ വിഷമതകള്‍ ശമിക്കും. ആരോഗ്യപരമായ വിഷമതകള്‍ തരണം ചെയ്യും.

പൂരൂരുട്ടാതി: പെട്ടെന്നുള്ള തീരുമാനങ്ങളെടുക്കരുത്‌. സ്വന്തം പ്രയത്നത്താല്‍ തടസങ്ങള്‍ തരണം ചെയ്യും. സര്‍ക്കാരില്‍ നിന്നോ, മറ്റ്‌ ഉന്നത സ്‌ഥാനങ്ങളില്‍ നിന്നോ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കും.

ഉത്രട്ടാതി: സാമ്പത്തിക വിഷമതകള്‍ നേരിടും. സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള്‍ നടത്തും. വിവാഹാലോചനകളില്‍ തീരുമാനം. നേത്രരോഗത്തിന്‌ ചികിത്സ തേടും.

രേവതി: കുടുംബത്തില്‍ സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായഅസ്വസ്‌ഥത ഉടലെടുക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ ഇഷ്‌ടമില്ലാത്ത സ്‌ഥലത്തേക്ക്‌ മാറ്റം ഉണ്ടാകും. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍.

Ads by Google
Sunday 07 Jul 2019 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW