Tuesday, July 16, 2019 Last Updated 44 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 10.48 AM

മനുഷ്യ ജീവനാണ് വലുത്, ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയെ വെല്ലുവിളിച്ച് സൈനിക കപ്പല്‍ ഇടിച്ചു തെറിപ്പിച്ച് അഭയാര്‍ത്ഥികളെ തീരത്തിറക്കി ക്യാപ്റ്റന്‍ കരോള റാക്കെറ്റ്!

ഞാന്‍ ചെയ്തതൊരു തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയും ആവര്‍ത്തിക്കും. രാഷ്ര്ടീയമായ എല്ലാ കളികള്‍ക്കുമപ്പുറം മനുഷ്യ ജീവനാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്'' റാക്കറ്റ് 'ദ ഗാര്‍ഡിയനോട്' പറഞ്ഞു. 31കാരിയായ കരോള റാക്കെറ്റിനു വേണ്ടി ഇപ്പോള്‍ യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ നടക്കുകയാണ്.
Captain, Rescued, Migrants

അഭയാര്‍ത്ഥികളെ രക്ഷിക്കുന്ന ജര്‍മന്‍ എന്‍ജിഒയുടെ രക്ഷാകപ്പലായ സീവാച്ച് 3യുടെ ക്യാപ്റ്റനായ കരോള റാക്കെറ്റിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഇറ്റാലിയന്‍ നിയമം ലംഘിച്ച് 42 അഭയാര്‍ത്ഥികളെ തുറമുഖത്തേക്ക് കൊണ്ട് വന്നതോടെയാണ് കരോള റാക്കറ്റ് അറസ്റ്റിലായത്. ഇറ്റലിയിലെ തീവ്ര വലതുപക്ഷക്കാരനായ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനീയാണ് കരോളയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

ജൂണ്‍ 12നാണ് ലിബിയയുടെ തീരത്ത് നിന്ന് ചങ്ങാടങ്ങളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന സംഘത്തെ 'സീവാച്ച് 3' സംഘം കണ്ടെത്തുന്നത്. അവരെ ട്രിപ്പോളിയിലേക്ക് കൊണ്ടുപോകാന്‍ റാക്കെറ്റ് വിസമ്മതിച്ചു. അവിടെയെത്തിയാല്‍ അവര്‍ തടവിലാക്കപ്പെടുകയും കൊടുംപീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യുമായിരുന്നു. അതോടെയാണ് ലാംപെഡൂസയിലേക്ക് പോകാന്‍ അവര്‍ തീരുമാനിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

കടുത്ത നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വന്നേക്കാം എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇറ്റാലിയിലേക്ക് പ്രവേശിക്കാന്‍ അവര്‍ തീരുമാനിച്ചത്. ജൂണ്‍ 28ന് രാത്രി കപ്പല്‍ ഇറ്റാലിയന്‍ തുറമുഖത്ത് അടുപ്പിച്ചു. തടയാന്‍ ശ്രമിച്ച സൈനിക കപ്പലിനെ ഇടിച്ചു തെറുപ്പിച്ച് കൊണ്ടായിരുന്നു ഇത്. തീരത്ത് എത്തിയ ഉടനെ അഭയാര്‍ഥികളെ അവിടെ ഇറക്കി. തുടര്‍ന്ന് റാക്കെറ്റിനെ അറസ്റ്റ് ചെയ്തു.

'കപ്പലില്‍ ഉണ്ടായിരുന്ന അഭയാര്‍ഥികളുടെ അവസ്ഥ അത്രയും മോശമായിരുന്നു. യുദ്ധത്തില്‍ അത്രത്തോളം പേടിച്ച മനുഷ്യരായിരുന്നു അവര്‍. ചിലര്‍ ആത്മഹത്യാ ശ്രമം നടത്തിയവര്‍. അവര്‍ എത്ര ദിവസം അതിജീവിക്കും എന്ന് പോലും ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നില്ല. കടലില്‍ തന്നെ കുടുങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന ഡോക്ടര്‍ ആരും കടലില്‍ ചാടുന്നില്ലെന്നു ഉറപ്പാക്കാന്‍ മുഴുവന്‍ സമയവും കപ്പലിന്റെ ഡോക്കിലായിരുന്നു കഴിഞ്ഞത്.

രണ്ടാഴ്ചയായി, കപ്പലിലെ ആളുകളുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായിക്കൊണ്ടിരിക്കുകയാണെന്നും കുടിയേറ്റക്കാരുടെ ആരോഗ്യസ്ഥിതി ദിനംപ്രതി മോശമാവുകയാണെന്നും ഞങ്ങള്‍ അധികാരികളെ അറിയിക്കുന്നുണ്ടായിരുന്നു. പക്ഷെ, ഒരു മതിലിനോട് സംസാരിക്കും പോലെ ആയിരുന്നു അത്. ഏകദേശം 20 ദിവസം മുമ്പ് ആരംഭിച്ച നിരാശാജനകമായ സംഭവങ്ങളുടെ ഫലമാണ് തുറമുഖത്തെ സംഭവം.

എനിക്ക് വീടുമില്ല, കാറുമില്ല, ഒരു സ്ഥിരവരുമാനം ഉണ്ടാക്കുന്നതില്‍ ഞാനൊട്ട് ശ്രദ്ധിക്കാറുമില്ല. എനിക്കൊട്ട് കുടുംബവുമില്ല. അതുകൊണ്ടു തന്നെ ഈ കാര്യങ്ങള്‍ ചെയ്യുന്നതില്‍ എന്നെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല. ഞാന്‍ ചെയ്തതൊരു തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയും ആവര്‍ത്തിക്കും. രാഷ്ര്ടീയമായ എല്ലാ കളികള്‍ക്കുമപ്പുറം മനുഷ്യ ജീവനാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്'' റാക്കറ്റ് 'ദ ഗാര്‍ഡിയനോട്' പറഞ്ഞു. 31കാരിയായ കരോള റാക്കെറ്റിനു വേണ്ടി ഇപ്പോള്‍ യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ നടക്കുകയാണ്.

Ads by Google
Sunday 07 Jul 2019 10.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW