Tuesday, July 16, 2019 Last Updated 37 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 05.25 PM

വിരിപ്പാറയിലിറങ്ങാം

''കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സുരക്ഷിതമായി മതിയാവോളം വിരിപ്പാറ പുഴയില്‍ കുളിക്കാം.''
Viripara Waterfalls

അതിരപ്പിള്ളിക്കുള്ള വിനോദയാത്രയില്‍ ചക്രവാണി വളവില്‍നിന്നു വലത്തോട്ട് രണ്ട് കിലോമീറ്റര്‍ അകലെയുള്ള വിരിപ്പാറ കാണാതെ മടങ്ങിയാല്‍ അത് വലിയൊരു നഷ്ടമാണ്. രണ്ട് കിലോമീറ്ററോളം പുഴയില്‍ പരന്ന് കിടക്കുന്ന ഈ പാറക്കൂട്ടം ഇവിടത്തെ മാത്രം പ്രത്യേകതയാണ്.

സുരക്ഷിതമായി കുളിക്കാനും പുഴയെ അടുത്തറിയാനും ആകുമെന്നതിനാല്‍ ഇവിടെ കുട്ടികളടക്കമുള്ള സഞ്ചാരികള്‍ സ്ഥിര സന്ദര്‍ശകരാണ്. പുഴയില്‍ പാറക്കൂട്ടം കിലോമീറ്ററോളം വി രിഞ്ഞ് കിടക്കുന്നതുകൊണ്ടാണ് ഇതിന് വിരിപ്പാറ എന്ന പേര് വന്നത്. തുമ്പൂര്‍മുഴി ഡാമിന്റെ ഡൗണ്‍ സ്ട്രീം ഭാഗത്ത് സ്ഥി തി ചെയ്യുന്ന പ്രദേശമാണ് വിരിപ്പാറ. ഈ ഭാഗത്ത് പുഴ പാറ വിരിച്ചത് പോലെ കാണപ്പെടുന്നു.

അതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങള്‍ കഴിഞ്ഞാല്‍ ചാലക്കുടിപ്പുഴയുടെ മനോഹാരിത ഏറ്റവും കൂടു തല്‍ ആസ്വദിക്കാനാവുന്നത് വിരിപ്പാറയിലാണ്. ഈ ഭാഗത്ത് പുഴയുടെ വീതി ഒരു കിലോമീറ്ററോളം വരും. വലിയ പരന്ന പാറകള്‍ക്കിടയിലൂടെ വെള്ളം പതഞ്ഞൊഴുകും. പാറയിടുക്കിലെ വെള്ളത്തിന് നല്ല തണുപ്പാണ്.

ചാലക്കുടിപ്പുഴയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇവിടെ വളരെ സുരക്ഷിതമാണ്. നീന്തലറിയാത്തവര്‍ ക്കും ഇവിടെ കുളിക്കാനിറങ്ങാം. ഒപ്പം ചൂണ്ടയിടലുമാകാം. മുപ്പതില്‍പ്പരം പേര്‍ ക്ക് ഒരുമിച്ച് വട്ടംകൂടി ഇരിക്കാവുന്ന പരന്നപാറകള്‍ ഈ ഭാഗത്തിന്റെ പ്രത്യേകതയാണ്. സഞ്ചാരികള്‍ പുഴയില്‍ നിന്നു മീന്‍പിടിച്ച് പാറയില്‍ അടുപ്പ്കൂട്ടി പാകം ചെയ്യുന്ന കാഴ്ചയും ഇവിടെ പതിവാണ്.

ഏത് വേനല്‍കാലത്തും ഇവിടെ ആവശ്യത്തിന് വെള്ളമുണ്ടാകും. കൊച്ചുകുട്ടികള്‍ക്ക് ഇറങ്ങാന്‍തക്ക ആഴംകുറഞ്ഞ ഭാഗങ്ങളും ഇവിടെയുണ്ട്. ഒഴുകിപ്പോകുമെന്ന പേടി വേണ്ട. നിലാവുള്ള ദിവസങ്ങളില്‍ രാത്രിവരെ പുഴയില്‍ ആളുണ്ടാകും.

പഞ്ചായത്ത് റോഡില്‍ നിന്നു പുഴയിലേക്കിറങ്ങാന്‍ പടവുകള്‍ കെട്ടിയിട്ടുണ്ട്. ചാലക്കുടിഅതിരപ്പിള്ളി റോഡില്‍ ഡ്രീം വേള്‍ഡ് കഴിഞ്ഞ് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ചക്രവാണി വളവില്‍ നിന്നു വലത്തോട്ട് രണ്ട് കിലോമീറ്റര്‍ പോയാല്‍ വിരിപ്പാറയിലെത്താം. രാത്രിയില്‍ വിരിപ്പാറയു ടെ സൗന്ദര്യം ആസ്വദിക്കാനാകുന്ന തരത്തില്‍ താമസിക്കാനായി റിസോര്‍ട്ടുകളുമുണ്ട്.

വാല്‍പ്പാറ തേയില തോട്ടങ്ങള്‍ ഒരു ഫ്‌ളാഷ് ബാക്ക്


പശ്ചിമഘട്ടത്തിലെ മഴകാടുകള്‍, തണല്‍ വിരിച്ച ഇടുങ്ങിയ പാത... ഇവയൊക്കെ കടന്നുപോന്നാല്‍ വാല്‍പാറയിലെ നോക്കെത്താത്ത ദൂരത്ത് പരന്ന് കിടക്കുന്ന തേയില തോട്ടങ്ങളിലേക്കാണ് വന്നെത്തുക. വാല്‍പ്പാറയിലെ ഈ കൊടും കാടുകള്‍ക്കിടയില്‍ തേയില തോട്ടങ്ങള്‍ എങ്ങനെയുണ്ടായി എന്നത് സഞ്ചാരികളുടെ മനസ്സിലുയരുന്ന സംശയമാണ്.

അതറിയാനായി അല്‍പം ചരിത്രം പറയാം. ഇവിടത്തെ താഴ്‌വരകളും പുല്‍മേടുകളും തടാകങ്ങളും പൂമരങ്ങളും നിറഞ്ഞ വാല്‍പാറയുടെ സൗന്ദര്യത്തിന് പിന്നില്‍ കഠിനാധ്വാനത്തിന്റേയും സഹനത്തിന്റേയും ഒരു ചരിത്രം ഉറങ്ങി കിടപ്പുണ്ട്. ഈ കാണുന്ന തേയില തോട്ടങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വനമായിരുന്നു.

ഇവ വെട്ടിമാറ്റി ഒരുക്കിയെടുത്തതാണ് ഈ കാണുന്ന തേയില തോട്ടങ്ങളെല്ലാം. ഭൂമി ശാസ്ത്രപരമായി വാല്‍പ്പാറ ആനമല പര്‍വ്വത നിരകളുടെ ഭാഗമാണ്. ഇന്ത്യയില്‍ കാണുന്ന ഒട്ടുമിക്ക വന്യ ജീവികളും ഈ പ്രദേശത്ത് വസിക്കുന്നുണ്ടെന്ന് 1885ല്‍ പ്രസിദ്ധീകരിച്ച ഇമ്പീരിയല്‍ ഗസ്റ്റ് ഓഫ് ഇന്ത്യയില്‍ പരാമര്‍ശിക്കുന്നുണ്ട്.

1846മുതലാണ് വാല്‍പ്പാറയില്‍ തേയില തോട്ടങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയതെന്നാണ് ലഭ്യമായ രേഖകളില്‍ നിന്നു ലഭിക്കുന്ന സൂചനകള്‍. വ്യവസായ അടിസ്ഥാനത്തില്‍ തേയിലയുടെ ഉല്‍പാദനം ആരംഭിച്ചതും വന്‍തോതില്‍ തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചതും പ്രമുഖ വ്യവസായിയായിരുന്ന രാമസ്വാമി മുതലിയാര്‍ ആയിരുന്നു.

1884ല്‍ കര്‍ണാടിക് കോഫി കമ്പനി ഇവിടെ തേയില തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചു. എന്നാല്‍ വലിയ കച്ചവട നഷ്ടത്തെ തുടര്‍ന്ന് കമ്പനി അതുപേക്ഷിച്ച് മടങ്ങി. പ്രിന്‍സ് ഓഫ് വെയില്‍സ് എന്നറയപ്പെടുന്ന എഡ്വേര്‍ഡ് ഏഴാമന്റെ വാല്‍പ്പാറ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇവിടെ റോഡുകളുണ്ടായത്. രാജകുമാരന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി സൈനികര്‍ റോഡുകളും ഗസ്റ്റ് ഹൗസുകളും നിര്‍മ്മിച്ചു. വാഹന സൗകര്യവും താമസ സൗകര്യങ്ങളും ഒരുക്കിയെങ്കിലും ചില കാരണങ്ങളാല്‍ പിന്നീട് രാജകുമാരന്റെ സന്ദര്‍ശനം ഉണ്ടായില്ല.

അന്ന് വാല്‍പ്പാറയുടെ ഭൂരിഭാഗവും മദ്രാസ് സ്‌റ്റേറ്റിന്റെ ഭാഗമായിരുന്നു. 1890കളില്‍ ഇതിന്റെ പകുതിയിലധികം ഭാഗം സായിപ്പുമാര്‍ വിലയ്ക്കു വാങ്ങി. അവരാണ് ഈ വനം തോട്ടങ്ങളാക്കിയത്. സി.എ.കാര്‍വര്‍ മാര്‍ഷ് എന്ന പ്ലാന്ററാണ് വനം തോട്ടമാക്കി മാറ്റാന്‍ നേതൃത്വം നല്‍കിയത്. വാല്‍പ്പാറയിലെ തോട്ടങ്ങളുടെ സ്ഥാപകന്‍ എന്നറിയപ്പെടുന്ന കാര്‍വര്‍ ഊട്ടിയില്‍ വച്ചാണ് മരിച്ചത്.

സിമി അനൂപ്

Ads by Google
Ads by Google
Loading...
TRENDING NOW