Tuesday, July 16, 2019 Last Updated 20 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.35 AM

കര്‍ക്കടക വാവുബലി: പമ്പാ മണപ്പുറത്തും സൗകര്യമൊരുക്കി ദേവസ്വം ബോര്‍ഡ്‌

uploads/news/2019/07/320713/re4.jpg

തിരുവനന്തപുരം: പമ്പാ മണപ്പുറത്ത്‌ കര്‍ക്കടക വാവുബലിതര്‍പ്പണത്തിന്‌ സൗകര്യമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌. ബോര്‍ഡിന്റെ കീഴില്‍ ബലിതര്‍പ്പണത്തിന്‌ സൗകര്യമുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇക്കുറി വാവുബലിതര്‍പ്പണത്തിന്‌ സൗകര്യം ഒരുക്കിയതായി ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍ പറഞ്ഞു.
വനവാസകാലത്ത്‌ ശ്രീരാമന്‍ ബലിതര്‍പ്പണം നടത്തിയ പുണ്യനദിയായ പമ്പാനദിക്കരയില്‍ ഇക്കുറി വാവുബലിതര്‍പ്പണത്തിനു പ്രത്യേക സൗകര്യമാണ്‌ ഏര്‍പ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല നട തുറക്കുന്ന സമയങ്ങളില്‍ മാത്രമാണ്‌ ഇപ്പോള്‍ പമ്പാനദിക്കരയില്‍ പിതൃതര്‍പ്പണത്തിന്‌ സൗകര്യം ഒരുക്കുന്നത്‌. എന്നാല്‍ ഇത്‌ ആദ്യമായാണ്‌ കര്‍ക്കടകവാവു ബലിക്ക്‌ പമ്പാ നദികരയില്‍ ബലിതറകള്‍ ക്രമീകരിക്കുന്നതെന്ന പത്മകുമാര്‍ പറഞ്ഞു.
ബലിതര്‍പ്പണം നടത്താനായി ദേവസ്വം ബോര്‍ഡ്‌ തന്നെ പുരോഹിതന്‍മാരെ നിയോഗിക്കും. ദേവസ്വം ബോര്‍ഡ്‌ ജീവനക്കാരെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിക്കും. പമ്പാ മണപ്പുറത്ത്‌ ബലിതര്‍പ്പണത്തിന്‌ ഒരുക്കുന്ന സൗകര്യങ്ങളെ കുറിച്ച്‌ പത്തനംതിട്ട ജില്ലാ കലക്‌ടറുമായി ചര്‍ച്ച നടത്താന്‍ ഉദേ്യാഗസ്‌ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി. കര്‍ക്കടക വാവുബലി ക്രമീകരണങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനായി ദേവസ്വം ബോര്‍ഡ്‌ ആസ്‌ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദാ്യേഗസ്‌ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എ.പത്മകുമാര്‍.
ആലുവ മണപ്പുറം, തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം, വര്‍ക്കല, ശംഖുംമുഖം ,തിരുമുല്ലാ വാരം എന്നിവിടങ്ങളില്‍ മുന്‍ വര്‍ഷത്തെക്കാള്‍ വിപുലമായ സൗകര്യങ്ങള്‍ ബലിതര്‍പ്പണത്തിനായി ഇത്തവണ ഒരുക്കും. ഓരോ കേന്ദ്രങ്ങളിലെയും ക്രമീകരണങ്ങളുടെ മേല്‍നോട്ടത്തിനായി സ്‌പെഷല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും യോഗത്തില്‍ ധാരണയായി.
ബോര്‍ഡ്‌ അംഗങ്ങളായ കെ.പി. ശങ്കരദാസ്‌, അഡ്വ. എന്‍. വിജയകുമാര്‍, ദേവസ്വം ബോര്‍ഡ്‌സെക്രട്ടറി എസ്‌. ജയശ്രീ തുടങ്ങിയവര്‍യോഗത്തില്‍ സംബന്ധിച്ചു.

Ads by Google
Wednesday 10 Jul 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW