Tuesday, July 16, 2019 Last Updated 39 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.29 PM

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചുകൊണ്ട് വന്ന് മദ്യം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; സംഭവം പുറത്തായതോടെ പിടിയിലായത് അധ്യാപിക

molesting minor student

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് കോടതിയുടെ വക മുട്ടന്‍പണി. തന്റെ സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി 27 വയസുള്ള ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും മദ്യം നല്‍കുകയും ചെയ്‌തെന്നാണ് അധ്യാപികയ്ക്ക് എതിരെയുള്ള കേസ്.

സ്പാനിഷ് ഫോര്‍ക്കിലെ ലാന്‍ഡ്മാര്‍ക്ക് ഹൈസ്‌കൂളിലെ അധ്യാപികയായ സാറാ ലൂവിസ് സംഭവത്തില്‍ കുറ്റക്കാരിയാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തന്റെ വീട്ടിലേക്ക് വിദ്യാര്‍ത്ഥിയെ കൂട്ടിക്കൊണ്ട് വന്നശേഷമായിരുന്നു സാറ കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. മാത്രമല്ല കുട്ടിക്ക് മദ്യവും നല്‍കി. ഇക്കാര്യം മറ്റാരോടും പറയരുതെന്നും പറഞ്ഞു.

2017ലാണ് അധ്യാപിക വിദ്യാര്‍ത്ഥിയുമായുള്ള ലൈംഗിക ബന്ധന്റെ പേരില്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് 2018ല്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്ന് വിറ്റതിനും അറസ്റ്റിലായിരുന്നു. തുടര്‍ന്ന് കോടതിയില്‍ എല്ലാ കുറ്റവും സാറ സമ്മതിക്കുകയായിരുന്നു. 2020 ഡിസംബറിലാണ് സാറയുടെ റി ഹിയറിംഗ് കോടതി നിശ്ചയിച്ചിരിക്കുന്നത്.

Ads by Google
Wednesday 10 Jul 2019 01.29 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW