Tuesday, July 16, 2019 Last Updated 32 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 03.04 PM

ലെനോവോ ഈഗോ വീണ്ടും വിപണിയില്‍ ; വില 1999 രൂപ

lenovo ego digital smartwatch

ലെനോവോയുടെ ഡിജിറ്റല്‍ സ്മാര്‍ട്വാച്ച് ലെനോവോ ഈഗോ വീണ്ടും വിപണിയില്‍. ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ലെനോവോയുടെ ഡിജിറ്റല്‍ സ്മാര്‍ട്വാച്ചാണ് ഇത്.

1999 രൂപയാണ് ലെനോവോ ഈഗോ ഡിജിറ്റല്‍ സ്മാര്‍ട്‌വാച്ചിന്റെ വില. 20 ദിവസം ചാര്‍ജ് നില്‍ക്കുന്ന ബാറ്ററി ലെനോവോ ഈഗോയുടെ പ്രധാന പ്രത്യേകതയാണ്. ക്രോമയിലും ഫ്‌ലിപ്കാര്‍ട്ടിലും ഇത് ലഭ്യമാവും.

ഹൃദയ സ്പന്ദന നിരക്ക്, നടത്തം, ഉറക്കം, ആക്ടിവിറ്റി എന്നിവ ട്രാക്ക് ചെയ്യുന്ന ഫിറ്റ്നസ് ഫീച്ചറുകള്‍ ഇതിലുണ്ട്. 42 ഗ്രാം ഭാരമുള്ള ലോനോവോ ഈഗോ 50 മീറ്റര്‍ ആഴം വരെ വാട്ടര്‍ റസിസ്റ്റന്റുമാണ്.

ആദ്യമായി വിപണിയിലെത്തിയപ്പോള്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നതായും അതിവേഗം സ്റ്റോക്ക് കഴിയുന്ന വിധം ആവശ്യക്കാരുണ്ടായെന്ന് ലെനോവോ പറയുന്നു.

Ads by Google
Wednesday 10 Jul 2019 03.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW