Tuesday, July 16, 2019 Last Updated 47 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 03.24 PM

148 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനുമായി എയർടെൽ

airtel introduces new rs 148 prepaid plan

എയർടെൽ 148 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ പുറത്തിറക്കി. സൗജന്യ ഡാറ്റ, കോളിങ്, എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ഉള്ളത്. കമ്പനിയുടെ സ്പെഷ്യൽ റീചാർജായ എസ്ടിവി കോംബോ കാറ്റഗറിയിൽ പെടുത്തിയാണ് പുതിയ പ്ലാൻ പുറത്തിറക്കിയതെന്നാണ് സൂചന.

കമ്പനിയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ പ്ലാൻ ലഭിക്കുക. അധികം വൈകാതെ മറ്റു സർക്കിളുകളിലേക്കും ഈ പ്ലാൻ ലഭിക്കുമെന്നാണ് വിവരം. 3 ജിബിയുടെ 4 ജി ഡാറ്റയ്ക്ക് ഒപ്പം അൺലിമിറ്റഡ് വോയിസ് കോളിങ്ങും 100 എസ്എംഎസും എയർടെലിന്റെ 148 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കും. ഈ പ്ലാനിൽ എയർടെൽ ടിവി ആപ്പും വിങ്ക് മ്യൂസിക് ആപ്പും സൗജന്യമായി ഉപയോഗിക്കാം. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.

പുതിയ പ്ലാൻ ലഭിക്കാനായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അവിടെ പ്രീപെയ്ഡ് റീചാർജ് പേജിൽ ഈ പ്ലാൻ കാണാനാകും. തുടർന്ന് മൊബൈൽ നമ്പർ നൽകി പ്ലാൻ തിരഞ്ഞെടുക്കുക. അതിനുശേഷം പണം അടയ്ക്കുക. മൊബിവിക്, പേടിഎം തുടങ്ങിയവ വഴിയും ഈ പ്ലാൻ ലഭ്യമാകും.

കഴിഞ്ഞ ദിവസം കൂടുതൽ ഡാറ്റ നൽകുന്ന വിധത്തിൽ എയർടെൽ 1,699 രൂപയുടെ പ്ലാൻ പരിഷ്കരിച്ചിരുന്നു. 365 ദിവസമാണ് കാലാവധി. ദിനവും 1 ജിബിയിൽ നിന്ന് 1.4 ജിബി ലഭിക്കത്തക്ക വിധമാണ് പ്ലാൻ പരിഷ്കരിച്ചത്. കൂടാതെ, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ് കോളുകളും ദിനവും 100 എസ്എംഎസും ഈ പ്ലാൻ നൽകുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW