Tuesday, July 16, 2019 Last Updated 3 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 03.27 PM

ആതര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ചെന്നൈയിലും എത്തി

ather electric scooter launched in chennai

ചെന്നൈയില്‍ ആതര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകള്‍ പുറത്തിറങ്ങി. ആതര്‍ 340, ആതര്‍ 450 എന്നീ രണ്ട് മോഡലുകളാണ് ആതര്‍ നിരയിലുള്ളത്. ആതര്‍ 340ക്ക് 1.19 ലക്ഷവും ആതര്‍ 450ക്ക് 1.31 ലക്ഷം രൂപയുമാണ് ചെന്നൈയിലെ ഓണ്‍റോഡ് വില. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ഫെയിം 2 സബ്സിഡി അടക്കമുള്ള വിലയാണിത്. നേരത്തെ ബെംഗളൂരുവിലും ആതര്‍ എത്തിയിരുന്നു.

ചെന്നൈയ്ക്ക് പിന്നാലെ വൈകാതെ മുംബൈ, ഡല്‍ഹി, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ആതര്‍ വിപണി ശൃംഖല വ്യാപിപ്പിക്കും. നിലവില്‍ പത്തോളം ആതര്‍ ഗ്രിഡ് ഫാസ്റ്റ് ചാര്‍ജിങ് പോയന്റുകള്‍ ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ 40-50 ചാര്‍ജിങ് സ്റ്റേഷനുകള്‍ കൂടി നഗരത്തില്‍ സ്ഥാപിക്കും. ബേസ് മോഡലായ 340യില്‍ 1.92 kWh ബാറ്ററിയും ഉയര്‍ന്ന 450യില്‍ 2.4 kWh ലിഥിയം അയേണ്‍ ബാറ്ററിയുമാണുള്ളത്.

ആതര്‍ 450യില്‍ ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ വരെയും ആതര്‍ 340യില്‍ 60 കിലോമീറ്റര്‍ വരെയും സഞ്ചരിക്കാന്‍ സാധിക്കും. രണ്ടിലും ബ്രഷ്ലെസ് ഡിസി ഇലക്ട്രിക് മോട്ടോറാണുള്ളത്. 340 പരമാവധി 6 ബിഎച്ച്പി പവറും 20 എന്‍എം ടോര്‍ക്കുമേകും. 450യില്‍ പരമാവധി 7.2 ബിഎച്ച്പി പവറും 20.5 എന്‍എം ടോര്‍ക്കും ലഭിക്കും. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 340 മോഡലിന് 5.1 സെക്കന്‍ഡ് വേണം. ആതര്‍ 450ക്ക് 3.9 സെക്കന്‍ഡും.

Ads by Google
Ads by Google
Loading...
TRENDING NOW