Tuesday, July 16, 2019 Last Updated 16 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 04.32 PM

രത്‌നധാരണത്തിന്റെ പ്രധാന ഗുണങ്ങള്‍

Gemology

നല്ല സമയവും ദോഷസമയവും എല്ലാവര്‍ക്കും ഉള്ളതാണ്. ദോഷസമയം വരുമ്പോള്‍ എല്ലാവരും അവനവനെക്കുറിച്ച് ചിന്തിക്കുകയും പ്രശ്‌നപരിഹാരത്തിന് ഓടുകയും ചെയ്യുന്നത്. (രത്‌നധാരണത്തിന്റെ ഏറ്റവും വലിയ ഗുണം എന്തെന്നാല്‍ നല്ല സമയത്ത് കൂടുതല്‍ നേട്ടം ഉണ്ടാകുകയും ദോഷ സമയത്ത് ദോഷങ്ങളെ അതിജീവിക്കുവാനും കഴിയും എന്നുള്ളതാണ്).

ഗ്രഹനിലയില്‍ രാജയോഗം, ഗജകേസരിയോഗം, കോടീശ്വരയോഗം എന്നിങ്ങനെ അനേകം നല്ല യോഗങ്ങള്‍ കാണാറുണ്ട്. പക്ഷേ, ഈ യോഗങ്ങള്‍ ഫലത്തില്‍ വരികയും അനുഭവത്തില്‍ വരികയും ചെയ്യുന്നവര്‍ വളരെ കുറവാണ്.

ഭാഗ്യം എന്നുപറയുന്നത് എന്താണ്? നല്ലതും ഉറച്ചതുമായ തീരുമാനം എടുത്ത് നല്ല മേഖല നിശ്ചയിച്ച് ആത്മാര്‍ത്ഥതയോടെ പ്രയത്‌നിച്ച് അതില്‍ നിന്നും ധാരാളം നേട്ടമുണ്ടാക്കുവാന്‍ കഴിയുക എന്നതാണ്. അങ്ങനെ വരുമ്പോള്‍ പ്രതീക്ഷിക്കാത്തതിലും കൂടുതല്‍ ഫലം പല രീതിയിലും വരാന്‍ തുടങ്ങും.

അതിനെയാണ് ഭാഗ്യം എന്നുപറയുന്നത്. അതിലൂടെ ഗ്രഹനിലപ്രകാരമുള്ള നല്ല നല്ല യോഗങ്ങള്‍ വന്നുചേരുകയും വലിയ ഐശ്വര്യത്തിലും സമ്പദ്‌സമൃദ്ധിയിലും എത്തിച്ചേരുകയും ചെയ്യുന്നു.

ഇങ്ങനെയുള്ള വ്യക്തികളില്‍ രത്‌നധാരണത്തിലൂടെ രത്‌നങ്ങളുടെ പവിത്രമായ ചൈതന്യത്തിലൂടെ ഭാഗ്യത്തേയും ദൈവാധീനത്തേയും നിലനിര്‍ത്തുവാന്‍ കഴിയുന്നു. ഏതു മേഖലയിലായാലും വലിയ നിലവാരത്തിലുള്ള വ്യക്തികള്‍ രത്‌നങ്ങള്‍ ധരിച്ചിരിക്കുന്നതായി കാണാന്‍ കഴിയും.

ഏതു സാഹചര്യത്തിലുള്ളവരായാലും ശ്രമിച്ചാല്‍ നല്ല രീതിയില്‍ വിജയിക്കുവാനും ജീവിക്കുവാനും കഴിയും. സാധാരണക്കാരില്‍ പാരമ്പര്യമായുള്ള പ്രശ്‌നങ്ങള്‍ കൊണ്ടും ബുദ്ധിമുട്ടുകള്‍ കൊണ്ടും നല്ല നിലവാരത്തില്‍ ജീവിക്കുവാന്‍ കഴിയാതെ പോകുന്നു. മറ്റ് ചിലര്‍ സമയദോഷങ്ങള്‍ വരുമ്പോള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ദുഃഖങ്ങളും പ്രയാസങ്ങളും അനുഭവിച്ചു കഴിയുന്നു.

അതില്‍ നിന്നൊക്കെ മോചനം ഉണ്ടായി തിരിച്ച് വിജയത്തിലേക്കെത്താന്‍ കഴിയാതെ പോകുന്നു. ഇതൊക്കെ സ്വാഭാവികമായും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഇവിടെ രത്‌നധാരണത്തിന് വളരെ പ്രാധാന്യമുണ്ട്.

ഗ്രഹനില വ്യക്തമായി നിരീക്ഷിച്ച് നന്മയും തിന്മയും തിരിച്ചറിഞ്ഞ് നന്മയെ വര്‍ദ്ധിപ്പിക്കുവാനും തിന്മയില്‍ നിന്ന് മോചനം നേടി വിജയിക്കുവാനും ഏറ്റവും അനുകൂലമായ ഗ്രഹങ്ങളുടെ രത്‌നങ്ങള്‍ കണ്ടെത്തി നല്ല രത്‌നം തിരഞ്ഞെടുത്ത് രത്‌നധാരണവിധി പ്രകാരം ധരിച്ചാല്‍ തീര്‍ച്ചയായും നേട്ടങ്ങള്‍ നിലനിര്‍ത്തി വിജയത്തിലെത്തിച്ചേരാന്‍ കഴിയും.

ഗണേശന്‍ എസ്.
ജം കണ്‍സള്‍ട്ടന്റ്

Ads by Google
Wednesday 10 Jul 2019 04.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW