Tuesday, July 16, 2019 Last Updated 33 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 04.40 PM

ഇസഹാക്കിനെ കാണാന്‍ ജയസൂര്യ കുടുംബസമ്മേതം: സന്തോഷ ചിത്രം പങ്കുവെച്ച് പ്രിയ

Facebook post, Priya Kunjacko

ചാക്കോച്ചന്റെയും പ്രിയയുടെയും ഇസഹാക്കിന്റെ വിശേഷങ്ങളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. 14 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബന്‍-പ്രിയ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. അടുത്തിടെയായിരുന്നു ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ മാമ്മോദീസാ ചടങ്ങ്. ചടങ്ങിലും വന്‍ താരസാന്നിധ്യം ഉണ്ടായിരുന്നു.

ഇപ്പോഴിതാ ഇസഹാക്കിനെ കാണാന്‍ നടന്‍ ജയസൂര്യ കുടുംബസമ്മേതം എത്തിയ വാര്‍ത്തയാണ് പ്രിയ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ജയസൂര്യയ്ക്കും ഭാര്യ സരിതയ്ക്കുമൊപ്പം ഇസഹാക്കിനെ കാണാന്‍ രണ്ടു മക്കളും ഉണ്ടായിരുന്നു. ഇസഹാക്കിനെ നടുവില്‍ കിടത്തിയതിനു ചുറ്റും ജയസൂര്യയും കുടുംബവും പ്രിയയ്ക്കുമൊപ്പമാണ് ചിത്രത്തിനു പോസ് ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW