Tuesday, July 16, 2019 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 08.33 AM

'അയാള്‍ ഒരു നല്ല മനുഷ്യനായിരുന്നു എന്നാണ് കരുതിയത് പക്ഷേ.. ലൈംഗികത, എന്ന വികാരം, അതിന്റെ ഏറ്റവും വൃത്തികെട്ട രീതിയില്‍ എനിക്ക് ആദ്യം മനസിലാക്കി തന്നത് എന്റെ വളര്‍ത്തച്ഛനാണ്'; പീഡനം തുറന്ന് പറഞ്ഞ് പെണ്‍കുട്ടി

face book post

ജീവിതത്തില്‍ വീടിനകത്തും പുറത്തും പല അവസ്ഥകളിലും പീഡനം നേരിടുന്ന നിരവധി സ്ത്രീകളുണ്ട്. ഇത് പലപ്പോഴും പലരും തുറന്ന് പറയാറില്ല. പലരും ഇക്കാര്യങ്ങള്‍ മനസില്‍ വെച്ച് ജീവിതം മുഴുവന്‍ കളയും. എന്നാല്‍ ചിലര്‍ പോരാടി മുന്നേറും. അത്തരത്തില്‍ അതിജീവിച്ച ഒരു പെണ്‍കുട്ടിയുടെ തുറന്നു പറച്ചിലാണ് ശ്രദ്ധേയമാകുന്നത്. മുംബൈ സ്വദേശിയായ യുവതിയാണ് തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

'' എന്റെ അമ്മ വളരെ ചെറുപ്പത്തിലാണ് അച്ഛനോടൊപ്പം ഒളിച്ചോടിയത്. എന്നാല്‍ അച്ഛന് മറ്റ് ഭാര്യമാരും അവരില്‍ കുട്ടികളും ഉണ്ടെന്ന് ഏറെ വൈകിയാണ് അമ്മ മനസിലാക്കിയത്. ആ വിവാഹ ജീവിതത്തില്‍ അമ്മ ഒട്ടും സന്തോഷവതിയായിരുന്നില്ല. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തേക്ക് കുട്ടികളെ വേണ്ടെന്ന് പോലും അയാള്‍ എന്റെ അമ്മയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഞാന്‍ നാലാം ക്ലാസില്‍ ആയിരുന്നപ്പോള്‍ അമ്മ അയാളെ ഉപേക്ഷിച്ചു. അധികം താമസിയാതെ തന്നെ മറ്റൊരാളുമായി അമ്മ പ്രണയത്തിലായി. ഇയാള്‍ ഏറെ നാളുകളായി അമ്മയോട് വിവാഹാഭ്യര്‍ത്ഥന നടത്തികൊണ്ടിരിക്കുകയായിരുന്നു.

ഒടുവില്‍ അമ്മ അയാളെ കല്യാണം കഴിച്ചു. അയാള്‍ ഒരു നല്ല മനുഷ്യനായിരുന്നു. അല്ലെങ്കില്‍ അങ്ങനെയായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷെ എന്റെ ആ ചിന്ത ആസ്ഥാനത്തായിരുന്നു. അമ്മ എന്റെ കൂടെ ഉണ്ടായിരുന്നപ്പോള്‍ വളരെ സ്വാഭാവികമായി എന്നോട് പെരുമാറിയിരുന്ന അയാള്‍ അമ്മയുടെ അസാന്നിദ്ധ്യത്തില്‍ ലൈംഗികമായി എന്നെ സമീപിക്കാന്‍ തുടങ്ങി. എന്നാല്‍ അച്ഛന്മാര്‍ മക്കളോട് ഈ വിധമാണ് പെരുമാറുക എന്നാണ് പക്വത എത്താത്ത ഞാന്‍ അപ്പോള്‍ കരുതിയത്. പതുക്കെ ഞാന്‍ മനസിലാക്കി, ഒരു മകളോട് പെരുമാറാന്‍ പാടില്ലാത്ത രീതിയിലാണ് അയാള്‍ എന്നോട് ഇടപഴകുന്നതെന്ന്. ഞാന്‍ അഞ്ചാം ക്‌ളാസിലായിരുന്നപ്പോഴാണ് ഉറങ്ങികിടന്ന എന്നെ ആദ്യമായി അയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഞെട്ടിയുണര്‍ന്ന ഞാന്‍ പേടിച്ച് ഉടന്‍ തന്നെ അടുത്തുള്ള മുറിയില്‍ കയറി വാതിലടച്ച് കുറ്റിയിട്ടു. സംഭവിച്ച കാര്യം എങ്ങനെയാണ് എന്റെ അമ്മയോട് പറയേണ്ടത് എന്നതിനെ കുറിച്ച് എനിക്ക് യാതൊരു രൂപവും ഇല്ലായിരുന്നു.

അധികം താമസിയാതെ എന്നെ അവര്‍ ബോര്‍ഡിങ് സ്‌കൂളിലാക്കി. ആ സംഭവം ഞാന്‍ പതുക്കെ മറക്കാന്‍ തുടങ്ങി. എന്നാല്‍ അയാള്‍ സ്വപ്നങ്ങളിലൂടെ എന്നെ വീണ്ടും വേട്ടയാടാന്‍ തുടങ്ങി. സ്വപ്നത്തില്‍ പലരും എന്റെ വസ്ത്രമഴിക്കാന്‍ ശ്രമിക്കുന്നതും, എന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതും ഞാന്‍ കണ്ടു. വീട്ടിലെത്തിയ ശേഷം ഞാന്‍ ഇക്കാര്യം എന്റെ അമ്മയോട് പറയാന്‍ ശ്രമിച്ചുവങ്കിലും ഞാന്‍ കള്ളം പറയുകയാണെന്നാണ് അമ്മ പറഞ്ഞത്. എനിക്കാരോടെങ്കിലും ഇക്കാര്യം തുറന്ന് പറയണമായിരുന്നു. എനിക്ക് അത് ആവശ്യമായിരുന്നു. അതിന് ഞാന്‍ കണ്ടെത്തിയ വഴി കലയായിരുന്നു. ഞാന്‍ എനിക്ക് സംഭവിച്ച കാര്യങ്ങളെല്ലാം ഒരു നാടകത്തിന്റെ രൂപത്തില്‍ എഴുതി.

എന്നിട്ട്, സ്‌കൂളില്‍ എല്ലാവരുടേയും മുന്‍പില്‍ ഞാന്‍ എന്റെ ജീവിതം തന്നെ അഭിനയിച്ച് കാണിച്ചു. വിഷമം സഹിക്കാനാകാതെ ഞാന്‍ നാടകത്തിന്റെ ഇടയ്ക്ക് പൊട്ടികരയുക പോലും ചെയ്തു. ഇതിന്റെ വീഡിയോ പലയിടത്തും പ്രചരിച്ചതിനെ തുടര്‍ന്ന് ദൃശ്യ മാദ്ധ്യമങ്ങള്‍ ഞാനുമായി ബന്ധപെട്ടു. പക്ഷെ അവര്‍ക്ക് വാര്‍ത്തകള്‍ മാത്രമാണ് വേണ്ടിയിരുന്നത്. എന്റെ ദുഃഖം മനസിലാക്കാനോ യഥാര്‍ത്ഥ സംഭവം പുറത്ത് കൊണ്ടുവരാനോ അവര്‍ക്ക് താത്പര്യം ഉണ്ടായിരുന്നില്ല. എന്റെ സമ്മതമില്ലാതെ തന്നെ അവര്‍ വാര്‍ത്തകള്‍ നല്‍കി. അങ്ങനെ സംഭവം എന്റെ അമ്മയുടെ ചെവിയിലുമെത്തി.

എന്നാല്‍ എന്നെ ആശ്വസിപ്പിക്കുന്നതിന് പകരം അമ്മ എന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് അവര്‍ എന്നെ ഒറ്റപ്പെടുത്താന്‍ തുടങ്ങി. ലൈംഗികത, എന്ന വികാരം, അതിന്റെ ഏറ്റവും വൃത്തികെട്ട രീതിയില്‍ എനിക്ക് ആദ്യം മനസിലാക്കി തന്നത് എന്റെ വളര്‍ത്തച്ഛനാണ്. അത് എന്നും ഒരു മുറിപ്പാടായി എന്റെ മനസില്‍ അവശേഷിക്കും. ഈ സത്യം എന്റെ ജീവിതത്തിലുള്ള എല്ലാവരും അറിയണം. അത് മനസിലാക്കി കൊണ്ട് വേണം അവര്‍ എന്നോട് ഇടപെടാന്‍. എന്റെ ബാല്യം ചില ആള്‍ക്കാര്‍ കാരണം പിച്ചിച്ചീന്തപ്പെട്ടു. ഞാനിപ്പോള്‍ ഒരു യുവതിയാണ്. എന്റെ യുവത്വവും കൂടി തട്ടിയെടുക്കാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല.'' - പേര് വെളിപ്പെടുത്താത്ത പെണ്‍കുട്ടി പറയുന്നു.

Ads by Google
Thursday 11 Jul 2019 08.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW